Follow KVARTHA on Google news Follow Us!
ad

മൂന്നാറില്‍ വീണ്ടും കൈയേറ്റം: ചൊക്രമുടിയില്‍ കുന്നുകള്‍ നിരത്തുന്നു

മൂന്നാര്‍ ചൊക്രമുടി കൈയേറ്റക്കാരുടെ പിടിയില്‍. ഏറ്റവും അധികം നീലക്കുറിഞ്ഞി പൂക്കുന്നതും അതീവ ജൈവപ്രാധാന്യമുള്ളതുമായ ചൊക്രമുടിയില്‍ Kerala, Idukki, Munnar, Aggression again in Munnar
ഇടുക്കി: (www.kvartha.com 30/04/2015) മൂന്നാര്‍ ചൊക്രമുടി കൈയേറ്റക്കാരുടെ പിടിയില്‍. ഏറ്റവും അധികം നീലക്കുറിഞ്ഞി പൂക്കുന്നതും അതീവ ജൈവപ്രാധാന്യമുള്ളതുമായ ചൊക്രമുടിയില്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയും ജെസിബിയുടെ സഹായത്താല്‍ റോഡ് നിര്‍മ്മിച്ചുമാണ് ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത്. ഒരു വര്‍ഷമായി നിര്‍മ്മാണം നടക്കുന്ന കെട്ടിടവും ഇവിടുണ്ട്.

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നിന്നും 1500 ഓളം അടി താഴ് വശത്തായി സ്ഥിതി ചെയ്യുന്ന ചൊക്രമുടി താഴ്‌വാരത്തിലാണ് റവന്യൂ ഭൂമിയിലെ കയ്യേറ്റം. രണ്ട് വര്‍ഷം മുമ്പ് ഇതുവഴി ബൈസണ്‍വാലി ടൗണിലെത്തിച്ചേരുന്നതിന് പിഡബ്ല്യുഡി അധികൃതര്‍ ഏഴ് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നിര്‍മ്മിച്ചിരുന്നു. ഈ റോഡില്‍ നിന്നും ചൊക്രമുടിയിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് വളരെ വേഗം കടക്കുവാന്‍ കഴിയും പിഡബ്ല്യുഡി നിര്‍മ്മിച്ച റോഡിലൂടെ കയ്യേറ്റ ഭൂമിയില്‍ വാഹനങ്ങള്‍ക്കും ജെസിബിക്കും എളുപ്പത്തില്‍ കടന്നുചെല്ലാവുന്ന പ്രയോജനം മുതലാക്കിയാണിവിടെ ഭൂമാഫിയ കയ്യേറുന്നത്. പിഡബ്ല്യുഡി അധികൃതര്‍ ഇവിടെ റോഡു നിര്‍മ്മിച്ചത് തന്നെ കയ്യേറ്റമാഫിയാകളെ സഹായിക്കാനാണെന്ന വ്യാപക പരാതിയും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

കൊച്ചിധനുഷ്‌കോടി ദേശീയപാതയ്ക്ക് ഇരുവശങ്ങളിലുമായി കിടക്കുന്ന പ്രദേശമാണ് ചൊക്രമുടി. കയ്യേറ്റം നടക്കുന്നിടത്ത് നിന്നും ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസിലേക്ക് വെറും അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ദൂരം. ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്ത് വന്‍ റോഡുകള്‍ വെട്ടിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

മൂന്നാര്‍, ചിന്നക്കനാല്‍, ലക്ഷ്മി, മൂന്നാര്‍ കോളനി, കടുവാചോല തുടങ്ങിയ ഇടങ്ങളില്‍ വലിയ തോതില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റവും കയ്യേറിയ സ്ഥലം മറിച്ചുവില്‍ക്കലും അനധികൃതമായി നടന്നുവരികയാണ്. രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് കൈയേറ്റ മാഫിയയയെ സഹായിക്കുന്നത്.

Keywords: Kerala, Idukki, Munnar, Aggression again in Munnar.