കാഞ്ഞങ്ങാട്: (www.kvartha.com 12/04/2015) ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട്ടെ ഡോക്ടര്‍മാരായ ദമ്പതികളും മകനും മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ സന്തോഷ് (42), ഭര്‍ത്താവും ഇടുക്കി ഡി.എം.ഒ. ആര്‍.സി.എച്ച്. ഓഫീസറുമായ ഡോ. സന്തോഷ് (48), ഇവരുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍ (15) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ അശ്വിന്‍ (12) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ ആന്ധ്രയിലെ ചിറ്റൂരില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടാണ് മൂന്ന് മരണം സംഭവിച്ചതെന്നാണ് വിവരം. ആപകടത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ചെമ്മട്ടംവയലിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
പത്തനംതിട്ട റാന്നിസ്വദേശിയാണ് ഡോ. സന്തോഷ്. ഡോ. ആശ നീലേശ്വരം സ്വദേശിനിയാണ്. അപകടംസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഡോക്ടര്‍മാരുടെ സംഘടന ഇടപെട്ട് ശ്രമം നടത്തിവരികയാണ്. ചിറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ പിരിധിയിലാണ് അപകടം നടന്നത് എന്നതിനാല്‍ ആന്ധ്ര പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മരണവിവരം അറിഞ്ഞ് ഡോ. ആശയുടേയും ഡോ. സന്തോഷിന്റേയും ബന്ധുക്കള്‍ ചിറ്റൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഡോ. സന്തോഷ് 2007 മുതല്‍ 2008 വരെ പാണത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലും ജോലിചെയ്തിരുന്നു. പിന്നീട് പ്രമോഷനായാണ് ഇടുക്കി ആര്‍.സി.എച്ച്. ഓഫീസറായി നിയമിതനായത്.
ഹരികൃഷ്ണന്‍ ഡോക്ടര്‍ ആണെന്നായിരുന്നു ആദ്യം റിപ്പോട്ടുണ്ടായിരുന്നത്. ഇത് തെറ്റാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

Keywords: Kanhangad, Accident, Obituary, Kasaragod, Kerala, Accident in Chittoor: 3 member doctors family dead.