Follow KVARTHA on Google news Follow Us!
ad

വെടിക്കെട്ടിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ബാലിക മരിച്ചു

വെടിക്കെട്ടിനിടെ ഗുണ്ട് പൊട്ടിതെറിച്ച് ബാലിക മരിച്ചു temple , fire, girl, student, accident, mother, child, people,
മുവാറ്റുപുഴ :(www.kvartha.com 1-3-2015) മുവാറ്റുപുഴ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ ഗുണ്ട് തെന്നി മാറി തോളിലിരുന്ന് പൊട്ടി തെറിച്ച് ഒമ്പത് വയസ്സുകാരി മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.മുവാറ്റുപുഴ കാലാമ്പൂര്‍ ഇഞ്ചക്കടാന്തി കോച്ചേരിക്കുടിയില്‍ വിനോഷിന്റെ മകള്‍ അഭിനയ (10) ആണ് മരിച്ചത്. പറമ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം. കാവടി ഘോഷയാത്ര കഴിഞ്ഞ് മൈതാനത്ത് വെടിക്കെട്ട് നടക്കുമ്പോള്‍ ക്ഷേത്രത്തിനു സമീപത്തായി നിന്നവരാണ് അപകടത്തില്‍ പെട്ടത്. ക്ഷേത്രത്തിനു സമീപം ഗുരുമണ്ഡപത്തിനടുത്തായി നിരവധി ആളുകളും കുട്ടികളും തിങ്ങിനിറഞ്ഞാണ് ക്ഷേത്രത്തിനു താഴെയുള്ള മൈതാനിയില്‍ നടന്ന വെടിക്കെട്ട് കണ്ടത്. 

Temple , fire, girl, student, accident, mother, child, people,വെടിക്കെട്ടിനിടെ ഉയര്‍ന്നുപൊന്തിയ ഗുണ്ട് തെറിച്ച് ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വീണു. അമ്മയോടൊപ്പം നില്‍ക്കുകയായിരുന്ന അഭിനയയുടെ തോളിലേക്ക് ഗുണ്ട് തെറിച്ച് വീണു പൊട്ടുകയായിരുന്നു. കുട്ടി ഉടന്‍ മരിച്ചു. മഴുവന്നൂര്‍ വാരിക്കാട്ട് ബിജു (45), ഭാര്യ മായ (40), മകള്‍ അനഘ (18), മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കല്ലംകുടത്ത് അളകനന്ദ (15), മേക്കടമ്പ് ഞാളിയത്ത് ബിജോ (30), ആരക്കുഴ മൊതലക്കുളങ്ങര അജി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മൂവാറ്റുപുഴ നിര്‍മല ആസ്പത്രിയിലേക്കും കൊണ്ടുപോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Temple , fire, girl, student, accident, mother, child, people,

Post a Comment