Follow KVARTHA on Google news Follow Us!
ad

വിദേശ ആസ്തി മറച്ചുവെച്ചാല്‍ 10 വര്‍ഷം തടവ്

വിദേശത്തെ ആസ്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചാല്‍ 10 വര്‍ഷം വരെ കഠിന തടവും 300% നികുതിയും ഈടാക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കും foreign, income, punishment, tax, finance, source, tax return, fema, agency, real estate
ന്യൂഡല്‍ഹി: (www.kvartha.com 1-02-2015) വിദേശത്തെ ആസ്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചാല്‍ 10 വര്‍ഷം വരെ കഠിന തടവും 300% നികുതിയും ഈടാക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഇതിനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദേശത്തെ ആസ്തികള്‍ വെളിപ്പെടുത്തി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ലെങ്കില്‍ ഏഴു വര്‍ഷം കഠിന തടവ്. വിദേശത്തെ വെളിപ്പെടുത്താത്ത ആസ്തികള്‍ക്ക് ഒരുവിധ നികുതിയിളവും ലഭിക്കില്ല. 

നികുതി നല്‍കേണ്ട വരുമാനമില്ലെങ്കിലും വിദേശ ആസ്തിയുടെ റിട്ടേണ്‍ സമര്‍പ്പിക്കണം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വിദേശ അക്കൗണ്ട് തുടങ്ങിയത് എന്നാണെന്നു വെളിപ്പെടുത്തണം. വിദേശ ആസ്തി വെളിപ്പെടുത്താതെ നികുതി വെട്ടിക്കുന്നതു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. 

foreign, income, punishment, tax, finance, source, tax return, fema, agency, real estate,ആസ്തികള്‍ കണ്ടുകെട്ടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം. ഫെമ നിയമവും അനുയോജ്യമായി ഭേദഗതി ചെയ്യും. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക ചുവടായിരിക്കും ഇത്. ഒരു ലക്ഷത്തിലേറെ രൂപയുടെ എല്ലാ ഇടപാടുകളിലും പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കാനും ബജറ്റ് നിര്‍ദേശമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : foreign, income, punishment, tax, finance, source, tax return, fema, agency, real estate,


Post a Comment