Follow KVARTHA on Google news Follow Us!
ad

മഹിതാ മോഹന് ജന്മനാടിന്റെ ഹൃദ്യ വരവേല്‍പ്പ്

ദേശീയ ഗെയിംസില്‍ സൈക്ലിങില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയ Kerala, Idukki, Mahitha Mohan, Reception
തൊടുപുഴ: (www.kvartha.com 01.03.2015) ദേശീയ ഗെയിംസില്‍ സൈക്ലിങില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയ അഭിമാന താരം മഹിതാ മോഹന് ജന്മനാടിന്റെ ഹൃദ്യമായ വരവേല്‍പ്പ്. മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തിലാണ് പൗരാവലി സ്വീകരണം സംഘടിപ്പിച്ചത്.

കലാകായിക രംഗത്ത് മികവുതെളിയിച്ച ബിബിന്‍ ജോര്‍ജ്,അനന്തകൃഷ്ണന്‍ എന്നിവരേയും ആദരിച്ചു.വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ,ക്ഷേത്രസമിതികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി ഒരുക്കിയത്. സമ്മേളനത്തില്‍ പി .എന്‍. ജി കൈമള്‍ അധ്യക്ഷനായിരുന്നു.ദ്രോണാചാര്യ തോമസ് മാഷ് യോഗം ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എ. എം ഹാരിദ് മുഖ്യപ്രഭാഷണം നടത്തി.ബിന്ദു പദ്മകുമാര്‍ ,ശോഭനാ സുരേന്ദ്രന്‍, ടി. ആര്‍ സോമന്‍ സംസാരിച്ചു.ജങ്ഷനില്‍ നിന്നും തുറന്ന വാഹനത്തിലാണ് സ്വീകരണ കേന്ദ്രത്തിലേക്ക് മഹിതയെ ആനയിച്ചത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Idukki, Mahitha Mohan, Reception. 

Post a Comment