Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധി യൂറോപ്പില്‍; പോയിരിക്കുന്നത് ബുദ്ധമത ധ്യാനത്തില്‍ പങ്കുകൊള്ളാന്‍

ന്യൂഡല്‍ഹി: (www.kvartha.com 01/03/2015) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലാണെന്ന് സോണിയ ഗാന്ധിയുമായി അടുത്ത് ബന്ധമുള്ള ഒരു നേതാവിന്റെ വെളിപ്പെടുത്തല്‍.Rahul Gandhi, Congress, Leave, Europe, Kanishka Singh, Priyanka Gandhi,
ന്യൂഡല്‍ഹി: (www.kvartha.com 01/03/2015) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലാണെന്ന് സോണിയ ഗാന്ധിയുമായി അടുത്ത് ബന്ധമുള്ള ഒരു നേതാവിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച നീളുന്ന ബുദ്ധമത വിപാസന ധ്യാനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി പോയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മാര്‍ച്ച് 9ന് രാഹുല്‍ ഗാന്ധി മടങ്ങിയെത്തും.

Rahul Gandhi, Congress, Leave, Europe, Kanishka Singh, Priyanka Gandhi, പോകുന്നതിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുദ്ധാരണത്തിനാവശ്യമായ പദ്ധതികളുടെ ലഘുരേഖ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നല്‍കിയതായും നേതാവ് വെളിപ്പെടുത്തി. അവധി അപേക്ഷയ്‌ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഈ ലഘുരേഖ സമര്‍പ്പിച്ചിരുന്നത്.

ലഘുരേഖ തയ്യാറാക്കിയിരിക്കുന്നത് ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ഒ.എസ്.ഡിയായി പ്രവര്‍ത്തിക്കുന്ന കനിഷ്‌ക സിംഗാണ്. നേരത്തേ ഇദ്ദേഹം രാഹുല്‍ ഗാന്ധിയുടെ ഓഫീസിലായിരുന്നു ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ഈ രേഖകളെക്കുറിച്ച് പ്രതികരിക്കാന്‍ സിംഗ് തയ്യാറായിട്ടില്ല.

SUMMARY: A Congress source close to party president Sonia Gandhi on Saturday told India Today that vice president Rahul Gandhi is actually at an undisclosed location in Europe and will return by March 9. According to the source, he has gone there to do Buddhist vipassana for two weeks.

Keywords: Rahul Gandhi, Congress, Leave, Europe, Kanishka Singh, Priyanka Gandhi,


Post a Comment