Follow KVARTHA on Google news Follow Us!
ad

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഹിന്ദു വിരുദ്ധന്‍: തൊഗാഡിയ

കാണ്ഡമല്‍: (www.kvartha.com 01/03/2015) ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഹിന്ദു വിരുദ്ധനാണെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ.Naveen Patnaik, Odisha, Chief Minister, VHP, Praveen Thogadia,
കാണ്ഡമല്‍: (www.kvartha.com 01/03/2015) ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഹിന്ദു വിരുദ്ധനാണെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. കലാപബാധിത ജില്ലയായ കാണ്ഡമലില്‍ യൂറോപ്യന്‍ യൂണിയന്‍ ഉന്നത തല സംഘം നടത്തിയ സന്ദര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു തൊഗാഡിയ.

കാണ്ഡമല്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയനെ അനുവദിച്ച നവീന്‍ പട്‌നായിക് എന്നെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. അതുകൊണ്ട് ഞാനദ്ദേഹത്തെ ഹിന്ദുവിരുദ്ധനെന്ന് വിളിക്കും തൊഗാഡിയ പറഞ്ഞു.

Naveen Patnaik, Odisha, Chief Minister, VHP, Praveen Thogadia, ഭഗവാന്‍ ജഗന്നാഥന്റെ നബകലേബര്‍ ആഘോഷത്തിന് ധനസഹായം നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയായില്ലെന്നും തൊഗാഡിയ പറഞ്ഞു. ദൈവത്തിന്റെ ആഘോഷത്തിന് അവര്‍ എന്തെങ്കിലും തരണമായിരുന്നു. കുംഭ മേളയ്ക്കും ഹജ്ജിനും അവര്‍ പണം നല്‍കുന്നുണ്ട്. അപ്പോള്‍ നബകലേബര്‍ ആഘോഷത്തിനും ധനസഹായം നല്‍കേണ്ടതാണ് തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ മദര്‍ തെരേസ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ തൊഗാഡിയ തയ്യാറായില്ല.

SUMMARY: VHP leader Praveen Togadia on Saturday attacked Odisha Chief Minister Naveen Patnaik and termed him as an "anti-Hindu". He was referring to the visit of an European Union delegation to communally sensitive Kandhamal district.

Keywords: Naveen Patnaik, Odisha, Chief Minister, VHP, Praveen Thogadia,

Post a Comment