Follow KVARTHA on Google news Follow Us!
ad

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ പാര്‍ട്ടിക്ക് അതീതനാകില്ല: എം.വി ജയരാജന്‍

യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് പാര്‍ട്ടിക്ക് അതീതനാകാന്‍ കഴിയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം Thodupuzha, Kerala, Idukki, M.V Jayarajan, CPM
തൊടുപുഴ: (www.kvartha.com 01.03.2015) യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് പാര്‍ട്ടിക്ക് അതീതനാകാന്‍ കഴിയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ജയരാജന്‍. ഇത്തരം പ്രവണതകള്‍ കമ്മ്യൂണിസ്റ്റ് അണികളും അനുഭാവികളും അംഗീകരിക്കില്ല. അച്ചടക്ക നടപടിയും തിരുത്തലുമെല്ലാം സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു.

ലോട്ടറിക്ക് സേവനനികുതി ബാധകമാക്കിയ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ കൂടിയായ ജയരാജന്‍ ആവശ്യപ്പെട്ടു. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ലോട്ടറി വിതരണവും വ്യാപാരവും സേവനനികുതിക്ക് വിധേയമാക്കിയത് അംഗീകരിക്കാനാവുകയില്ലെന്ന് ജയരാജന്‍ തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 2012ലെ കേന്ദ്ര ധനകാര്യബില്ലില്‍ ലോട്ടറിയെ നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തിയിരുന്നു. എന്നാല്‍, ഡിസ്ട്രിബ്യൂട്ടറെ മാത്രമേ സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളു എന്ന വാദമുന്നയിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ചെറുകിട ലോട്ടറി ഏജന്റുമാര്‍ക്കുപോലും നോട്ടീസയച്ചു. പ്രതിദിനം 300 ടിക്കറ്റ് വില്‍ക്കുന്ന ആള്‍ക്കടക്കം നോട്ടീസ് ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ലോട്ടറി നടത്തുന്നത് സര്‍ക്കാരാണ്. പ്രമോട്ടറോ ഡിസ്ട്രിബ്യൂട്ടറോ ഇല്ല. 1967ല്‍ സംസ്ഥാനസര്‍ക്കാര്‍ ലോട്ടറി ആരംഭിച്ചത് ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. അതുകൊണ്ട് സര്‍ക്കാര്‍ ലോട്ടറിയെ നികുതിയില്‍നിന്ന് ഒഴിവാക്കുകതന്നെ വേണം. സേവനനികുതി ഫലത്തില്‍ ടിക്കറ്റിന്റെ വില കൂട്ടുന്നതിനിടയാക്കും. കേരളസര്‍ക്കാരും സംസ്ഥാനത്തെ എം.പിമാരും വിഷയത്തില്‍ ഇടപെടണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. സേവനനികുതി പിന്‍വലിക്കുന്നില്ലെങ്കില്‍ ലോട്ടറി ഏജന്റുമാരും വില്‍പനക്കാരും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂനിയന്‍ വൈസ് പ്രസിഡന്റ് എം കെ ബാലകൃഷ്ണന്‍, ട്രഷറര്‍ പി. എം ജമാല്‍, ജില്ലാ പ്രസിഡന്റ് കെ .എസ് മോഹനന്‍, സെക്രട്ടറി കെ. വി ശശി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി. ആര്‍ സോമന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Kerala, Idukki, M.V Jayarajan, CPM. 

Post a Comment