Follow KVARTHA on Google news Follow Us!
ad

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി മുഫ്തി മുഹമ്മദ് സയീദ് അധികാരമേറ്റു

കശ്മീര്‍: (www.kvartha.com 01/03/2015) ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് അധികാരമേറ്റു. Jammu Kashmir, CM, Mufti Muhammed Saeed, PM Narendra Modi, BJP leaders LK Advani, M M Joshi, Amit Shah, PDP, Mehbooba Mufti
കശ്മീര്‍: (www.kvartha.com 01/03/2015) ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മുഫിതി മുഹമ്മദ് സയീദ്. 49 ദിവസത്തെ ഗവര്‍ണര്‍ ഭരണത്തിന് ശേഷമാണ് പിഡിപി ബിജെപി സര്‍ക്കാര്‍ കശ്മീരില്‍ അധികാരത്തിലേറുന്നത്.

മുഫ്തി മുഹമ്മദിനൊപ്പം 25 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഗവര്‍ണര്‍ എന്‍.എന്‍ വോറയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജമ്മു സര്‍വ്വകലാശാല ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി നേതാക്കളായ എല്‍. കെ അദ്വാനി, എം.എം. ജോഷി, അമിത് ഷാ, പിഡിപി നേതാവ് മെഹ്ബൂബ തുടങ്ങി നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

Jammu Kashmir, CM, Mufti Muhammed Saeed, PM Narendra Modi, BJP leaders LK Advani, M M Joshi, Amit Shah, PDP, Mehbooba Mufti ബിജെപി നേതാവ് നിര്‍മ്മല്‍ സിംഗാണ് ഉപമുഖ്യമന്ത്രി. ഹസീബ് ദ്രബു, അബ്ദുറഹ്മാന്‍ ഭട്ട്, നിര്‍മല്‍ സിംഗ്, അബ്ദുല്‍ ഹഖ് ഖാന്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

SUMMARY: Peoples Democratic Party (PDP) leader Mufti Mohammad Sayeed sworn-in as Jammu and Kashmir chief minister on Sunday, bringing to an end the 49-day Governor's rule in the state.

Keywords: Jammu Kashmir, CM, Mufti Muhammed Saeed, PM Narendra Modi, BJP leaders LK Advani, M M Joshi, Amit Shah, PDP, Mehbooba Mufti

Post a Comment