Follow KVARTHA on Google news Follow Us!
ad

തീഗോളം വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍

തീഗോളം വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. സംസ്ഥാനത്തിന്റെ വിവിധ Thiruvananthapuram, Kerala, Report, Eranakulam, Police Station,
തിരുവനന്തപുരം: (www.kvartha.com 01.03.2015) തീഗോളം വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കണ്ട തീഗോളം മേയ് മാസത്തിനു മുമ്പായി വീണ്ടും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

തീഗോളത്തെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്കു പതിക്കുന്നതാണ് ഇത്തരത്തിലെ തീഗോളങ്ങളെന്നാണ് ഒരുപക്ഷം ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ശനിയാഴ്ചയും സമാനമായരീതിയില്‍ ജ്വലിക്കുന്ന എന്തോ വസ്തു ആകാശത്തു കണ്ടതായാണ് എറണാകുളത്തെ ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞദിവസം തീഗോളം വീണു തീപിടിച്ച ആലുവ കരുമാലൂരില്‍ വിദഗ്ധസംഘത്തിന്റെ പരിശോധനയില്‍ വെളുത്തു തിളക്കമുള്ള ക്രിസ്റ്റലുകള്‍ കണ്ടെത്തിയിട്ടുണ്ട്. തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള വില്ലേജ് ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ ദുരന്തനിവാരണ അഥോറിട്ടിയേയോ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Thiruvananthapuram, Kerala, Report, Eranakulam, Police Station,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Report, Eranakulam, Police Station, Fire ball will come appear again.

Post a Comment