Follow KVARTHA on Google news Follow Us!
ad

മൃതദേഹം റോഡരികില്‍ ;കാമുകിയുടെ മകന്‍ കസ്റ്റഡിയില്‍

മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി തെക്കേകരയില്‍ റോഡരികില്‍ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി murder, road, labor, lover, police arrest, dead body, inquiry
തൃശൂര്‍:(www.kvartha.com 01-3-2015) മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി തെക്കേകരയില്‍ റോഡരികില്‍ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്ത് കോളനി കോതയുടെ മകന്‍ മണികണ്ഠന്‍ (42)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയത്.

മണികണ്ഠന്റെ വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് മൃതദേഹം കിടന്നിരുന്നത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ മണികണ്ഠന്റെ ഭാര്യ ഓമന ഒമ്പതുമാസം മുമ്പ് മരണപ്പെട്ടിരുന്നു. മണികണ്ഠന് കോളനിയിലെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. 

ഇതിനെച്ചൊല്ലി ആ സ്ത്രീയുടെ മകനുമായി ഇടക്കിടെ മണികണ്ഠന്‍ വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസം മണികണ്ഠനും സ്ത്രീയുടെ മകനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷമാണ് മണികണ്ഠന്റെ മൃതദേഹം റോഡില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാമുകിയുടെ മകന്‍ രഞ്ജിത്ത്(22)നെ കസ്റ്റഡിയിലെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Murder, road, labor, lover, police arrest, dead body, inquiry, 

Post a Comment