Follow KVARTHA on Google news Follow Us!
ad

കൗണ്ട്ഡൗണ്‍ തുടങ്ങി; കാര്‍ത്തികേയന്റെ അഭാവത്തില്‍ സഭയുടെ പ്രക്ഷുബ്ധ സമ്മേളനം വെള്ളിയാഴ്ച

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു കൗണ്ട് ഡൗണ്‍ തുടങ്ങി. മാര്‍ച്ച് ആറ് വെള്ളിയാഴ്ചയാണ് ഗവര്‍ണറുടെ Kerala, Thiruvananthapuram, G. Karthikeyan, CPM, K.M.Mani, Strike, Congress, Hospital, Niyamasabha
തിരുവനന്തപുരം: (www.kvartha.com 01.03.2015) നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു കൗണ്ട് ഡൗണ്‍ തുടങ്ങി. മാര്‍ച്ച് ആറ് വെള്ളിയാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭ തുടങ്ങുക. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ അസാന്നിധ്യത്തില്‍ 13-ാം നിയമസഭ ആദ്യമായാണു ചേരുന്നത്.

രോഗബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയില്ല. പകരം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനായിരിക്കും സഭ നിയന്ത്രിക്കുക. ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അതീവ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പുള്ള സമ്മേളനത്തെ നിയന്ത്രിക്കുക എന്ന സാഹസമാണ് അപ്രതീക്ഷിതമായി ശക്തന്‍ ഏറ്റെടുക്കേണ്ടി വരുന്നത്.

അതേസമയം, ബഡ്ജറ്റ് സമ്മേളനമായതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് പ്രസംഗിക്കാനുള്ള അപൂര്‍വ അവസരം കൂടി അടങ്ങുന്ന സമ്മേളനമാണിത്. ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറുടെ പ്രസംഗത്തോടെയാണ്. സഭയെ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാന്‍ സാമാജികരില്‍ നിന്നു നാലു പേരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന 'അധ്യക്ഷന്മാരുടെ പാനല്‍' അംഗമായിരിക്കും ഇത്തവണ ബജറ്റ് ചര്‍ച്ചയുടെ തുടക്കത്തില്‍ സ്പീക്കറുടെ കസേരയില്‍ ഉണ്ടാവുക. സ്വന്തം പ്രസംഗത്തിനു ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷനുമാകും.

പക്ഷേ, ഇതിനൊക്കെ മുമ്പ് നിയമസഭാ സമ്മേളനത്തില്‍ ഇത്തവണ അരങ്ങേറാനിരിക്കുന്നത് എന്തൊക്കെയാണ് എന്നതിനാണ് കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ കുടുങ്ങുകയും വിജിലന്‍സ് കേസില്‍ പ്രതിയാവുകയും ചെയ്ത കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പഴയ അത്ര ശക്തിയോടെ പറയുന്നില്ലെങ്കിലും പ്രതിപക്ഷത്തിന് എന്തൈങ്കിലുമൊക്കെ ചെയ്യാതിരിക്കാനാകില്ല.

പുറത്ത് ബിജെപിയുടെ യുവമോര്‍ച്ച സഭ വളയും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അകത്ത് പ്രതിപക്ഷ പ്രതിഷേധം കൂടിയാകുമ്പോള്‍ സര്‍ക്കാരിനും ധനമന്ത്രിക്കും ബജറ്റ് സമ്മേളനവും ബജറ്റ് അവതരണവും അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. മാര്‍ച്ച് 13നാണ് ബജറ്റ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Count down started for crucial assembly session

Keywords: Kerala, Thiruvananthapuram, G. Karthikeyan, CPM, K.M.Mani, Strike, Congress, Hospital, Niyamasabha. 

Post a Comment