Follow KVARTHA on Google news Follow Us!
ad

പോലീസുകാരനെ മര്‍ദ്ദിച്ച സംഘം അറസ്റ്റില്‍

പോലീസുകാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വെള്ളയാംകുടി Idukki, Police, Kerala, Arrest, Assault, Case, Accused
ഇടുക്കി: (www.kvartha.com 01.03.2015) പോലീസുകാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വെള്ളയാംകുടി കുഴിവേലില്‍ രാഹുല്‍(27), അട്ടത്തറയില്‍ ആഷിക്(22), വാഴവര ചുണ്ടുകാട്ടില്‍ ബിജു(28) എന്നിവരെയാണ് അഡീഷനല്‍ എസ്.ഐ കെ.ആര്‍. വിശ്വനാഥന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ശനിയാഴ്ച രാത്രി 8.30ഓടെ ഇടശേരി ബാറിനു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിസാര്‍ എന്ന പോലീസകാരനെയാണ് പ്രതികള്‍ മര്‍ദിച്ചത്. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലേക്കു വരുന്നവഴി പോലീസ് ജീപ്പില്‍വച്ചും പ്രതികള്‍ പോലീസുകാരെ ചവിട്ടുകയും അടിക്കുകയും ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Police, Kerala, Arrest, Assault, Case, Accused. 

Post a Comment