Follow KVARTHA on Google news Follow Us!
ad

റോഹ്ത്തക്കില്‍ സെക്യൂരിറ്റി ജീവനക്കാരനെ അക്രമി സംഘം മര്‍ദിച്ച് കൊലപ്പെടുത്തി

ഹരിയാനയിലെ റോഹ്തക്കില്‍ അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന Injured, hospital, Treatment, Police, Arrest, Youth, National,
ചണ്ഡിഗഡ്: (www.kvartha.com 27.02.2015) ഹരിയാനയിലെ റോഹ്തക്കില്‍ അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. റോഹ്തക്കിലെ സ്‌കൈടെക് മാളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സുനില്‍ കുമാറാണ് മരിച്ചത്.

Injured, hospital, Treatment, Police, Arrest, Youth, National, സ്‌കൈടെക് മാളിലെ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് പ്രകോപനമില്ലാതെ സുനില്‍ കുമാറിനെ മര്‍ദിച്ചത്. അക്രമികള്‍  വടികളും ബെല്‍റ്റുമുപയോഗിച്ച് സുനില്‍ കുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സുനില്‍ കുമാറിനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവിനെയും സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

സ്‌കൈടെക് മാളിലെ  സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമി സംഘത്തിലെ ധീരജ്
എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ പതിഞ്ഞ മറ്റു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്വര്‍ണം കടത്തിയത് ആര്‍ക്കു വേണ്ടി ? വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സംശയം
Keywords: Security Guard of Rohtak Mall Beaten to Death With Sticks, Killers Caught on CCTV, Injured, hospital, Treatment, Police, Arrest, Youth, National.

Post a Comment