Follow KVARTHA on Google news Follow Us!
ad

സുന്ദരിയോടൊപ്പം മദ്യപിച്ച ടെലിവിഷന്‍ താരത്തിന്റെ വൃഷണം നഷ്ടപ്പെട്ടു

റഷ്യയില്‍ സുന്ദരിയോടൊപ്പം മദ്യപിച്ച ടെലിവിഷന്‍ താരത്തിന്റെ വൃഷണം നഷ്ടപ്പെട്ടു. മോസ്‌കോയില്‍ Mosco, Russia, Police, hospital, Treatment, Doctor, World,
മോസ്‌കോ: (www.kvartha.com 27.02.2015) റഷ്യയില്‍ സുന്ദരിയോടൊപ്പം മദ്യപിച്ച ടെലിവിഷന്‍ താരത്തിന്റെ വൃഷണം നഷ്ടപ്പെട്ടു. മോസ്‌കോയില്‍ കഴിഞ്ഞദിവസമാണ് സംഭവം. മോസ്‌കോയിലെ ഒരു വേദിയില്‍ പരിപാടി അവതരിപ്പിച്ചശേഷം റിലാക്‌സ് ചെയ്യാനായി പബ്ബില്‍ എത്തിയ ദിമിത്രി നിക്കോളോവ് എന്ന ടെലിവിഷന്‍ താരത്തിനാണ് സുന്ദരിയോടൊപ്പം മദ്യപിച്ചു എന്ന ഒറ്റ കാരണം കൊണ്ട് തന്റെ വൃഷണം നഷ്ടമായത്.

പബ്ബില്‍വെച്ച് പരിചയപ്പെട്ട സുന്ദരിയായ പെണ്‍കുട്ടി ദിമിത്രിയുമായി പരിചയപ്പെടുകയും മദ്യപിക്കാന്‍ ക്ഷണിക്കുകയുമായിരുന്നു. സുന്ദരിയുടെ ക്ഷണം സ്വീകരിച്ചതാണ് താരത്തിന് വിനയായത്.
മദ്യപിച്ച് അബോധാവസ്ഥയിലായ താരം പിറ്റേന്ന് നേരം വെളുത്തപ്പോള്‍  മോസ്‌കോയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ കിടക്കുകയാണ്. അടിവയറ്റില്‍ കടുത്തവേദന തോന്നിയ  വയറ്  തൊട്ടു നോക്കിയപ്പോഴാണ് തന്റെ വൃഷണം മുറിച്ചു മാറ്റിയതായി അറിയുന്നത്. മുറിച്ചുമാറ്റിയിടത്ത് രക്തസ്രാവവും ഉണ്ടായിരുന്നു.

ഇതോടെ ബഹളം വെച്ച താരത്തെ പോലീസ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. വൃഷണം നഷ്ടപ്പെട്ട താരം  ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. വൃഷണം നഷ്ടപ്പെട്ടതോടെ താരത്തിന്  ഭാവിയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. റഷ്യയില്‍ അവയവ വ്യാപാരം നടത്തുന്ന മാഫിയകളാണ് താരത്തിന്റെ വൃഷണം വഞ്ചനയിലൂടെ മോഷ്ടിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
Mosco, Russia, Police, hospital, Treatment, Doctor, World,
റഷ്യയില്‍ സുന്ദരിമാരുടെ കെണിയില്‍ അകപ്പെടുന്നവര്‍ക്ക്  മയക്കുമരുന്നു നല്‍കിയശേഷം അവയവങ്ങള്‍ അടിച്ചുമാറ്റുന്ന സംഭവം പതിവാണെന്ന് പോലീസ് പറഞ്ഞു. വിദഗ്ധരായ ഡോക്ടര്‍മാരും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രതികളെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദിമിത്രിയുമായി പബ്ബില്‍ വെച്ച് പരിചയത്തിലായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
32 ലിറ്റര്‍ മണ്ണെണ്ണയുമായി വ്യാപാരി അറസ്റ്റില്‍
Keywords: Russian man has testicles Stolen after he's drugged by woman working for organ traffickers, Mosco, Russia, Police, hospital, Treatment, Doctor, World.

Post a Comment