Follow KVARTHA on Google news Follow Us!
ad

കാരുണ്യ നാലാം വയസിലേക്ക്; വിതരണം ചെയ്തത് 620 കോടി

നാലാം വര്‍ഷത്തിലെത്തിയ കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി പ്രകാരം ഇതിനോടകം സംസ്ഥാനത്ത് നല്‍കിയത് 620 കോടി രൂപയുടെ Idukki, Kerala, Karunya, Help, Government, Hospital, Treatment.
ഇടുക്കി: (www.kvartha.com 27/02/2015) നാലാം വര്‍ഷത്തിലെത്തിയ കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി പ്രകാരം ഇതിനോടകം സംസ്ഥാനത്ത് നല്‍കിയത് 620 കോടി രൂപയുടെ ചികിത്സാ സഹായം. കാന്‍സര്‍, ഹൃദയസംബന്ധ രോഗങ്ങള്‍, തലച്ചോര്‍, കരള്‍ ശസ്ത്രക്രിയകള്‍, വൃക്ക, കരള്‍, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, വൃക്ക രോഗങ്ങള്‍ (ഡയാലിസിസ്), തുടര്‍ ചികിത്സ, പെരിറ്റോണിയല്‍ ഡയാലിസിസ്, ഹീമോഫീലിയ (ഓരോ രോഗബാധിതനും മൂന്ന് ലക്ഷം രൂപ വരെ) മാരകമായ നട്ടെല്ല്, സുഷുമ്‌ന നാഡി, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ചവര്‍ക്കാണ് പദ്ധതി പ്രകാരം ചികിത്‌സ ധനസഹായം നല്‍കിയത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭിക്കുന്നതിന് ധനസഹായം അനുവദിക്കും. ഇതോടൊപ്പം മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 5000 രൂപ വരെ ഒറ്റത്തവണ ചികിത്സാ ധനസഹായവും നല്‍കുന്നു.
 Idukki, Kerala, Karunya, Help, Government, Hospital, Treatment.

ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായ ജില്ലാ കമ്മറ്റിയുടേയും സംസ്ഥാനതല കമ്മറ്റിയുടേയും ശുപാര്‍ശകള്‍ അനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. അപേക്ഷകള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ സൂക്ഷ്മ പരിശോധന നടത്തി ജില്ലാകമ്മറ്റിയിലൂടെ സംസ്ഥാനതല കമ്മറ്റിയ്ക്ക് ശുപാര്‍ശ ചെയ്യും. ധനമന്ത്രി ചെയര്‍മാനായ സംസ്ഥാന കമ്മറ്റി അവ വീണ്ടും പരിശോധിച്ച് തുക രോഗികള്‍ ചികിത്സ നടത്തുന്ന ആശുപത്രിയിലേക്ക് അനുവദിക്കും. ഇടുക്കി ജില്ലയില്‍ കാരുണ്യ ചികിത്സ ധനസഹായ പദ്ധതി പ്രകാരം 25.5 കോടി രൂപ 2244 രോഗികള്‍ക്കായി വിതരണം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Karunya, Help, Government, Hospital, Treatment.

Post a Comment