Follow KVARTHA on Google news Follow Us!
ad

ചന്ദ്രബോസിന്റെ കൊല: നിസാമിന്റെ റിമാന്‍ഡ് മാര്‍ച്ച് 12 വരെ നീട്ടി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍Thrissur, Court, Business Man, Report, Bangalore, Mobil Phone, Police, Kerala,
തൃശൂര്‍: (www.kvartha.com 27.02.2015) സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ റിമാന്‍ഡ് മാര്‍ച്ച് 12 വരെ നീട്ടി. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. തന്റെ മെഡിക്കല്‍ പരിശോധനാ ഫലത്തിന്റെ റിപോര്‍ട്ട് ലഭ്യമാക്കണമെന്നും നിസാം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

അതിനിടെ ബംഗളൂരുവിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയ അവസരത്തില്‍ പോലീസ് നിസാമിന് മൊബൈല്‍ഫോണ്‍ ഉള്‍പെടെയുള്ള വഴിവിട്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിന്റെ തെളിവുകളും പുറത്ത് വന്നു. പേരാമംഗലം പോലിസാണ് നിസാമിനെ തെളിവെടുപ്പിന് കൊണ്ടുപോയത്.
Thrissur, Court, Business Man, Report,
പോലിസ് വാഹനം തൃശൂരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ശേഷം നിസാമിന്റെ വാഹനത്തിലായിരുന്നു തെളിവെടുപ്പിന് കൊണ്ടുപോയത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിസാം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. സംഭവം വിവാദമായിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി. ബസിന്റെ സീറ്റ് ഒടിഞ്ഞുവീണു; ആശുപത്രി ജീവനക്കാരന് പരിക്ക്

Keywords: Thrissur, Court, Business Man, Report, Bangalore, Mobil Phone, Police, Kerala.

Post a Comment