Follow KVARTHA on Google news Follow Us!
ad

പ്രധാനാധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എം.എല്‍.എ അറസ്റ്റില്‍

തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത Kannur, Suicide, Letter, Police, Conference, High Court of Kerala, Remanded, Kerala,
കണ്ണൂര്‍ : (www.kvartha.com 27.02.2015) തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ജയിംസ് മാത്യു എം.എല്‍.എ ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്ന് പോലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എം എല്‍ എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 24 ന് സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ അന്നേദിവസം സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ സ്റ്റേഷനില്‍ ഹാജരാവാനാകില്ലെന്ന് ജയിംസ് മാത്യു എം.എല്‍.എ അറിയിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത് കണ്ണൂരില്‍ തിരിച്ചെത്തിയ ശേഷം അവധി നീട്ടി നല്‍കണമെന്നായിരുന്നു എം എല്‍ എയുടെ ആവശ്യം.  എന്നാല്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

Murder of headmaster: James Mathew to be arrested, Kannur, Suicide, Letter, Police, Conference2014 ഡിസംബര്‍ 15 നാണ് കാസര്‍കോട്ടെ ലോഡ്ജില്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.പി ശശിധരനെ  ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം സഹ അധ്യാപകന്‍ ഷാജിയും ജയിംസ് മാത്യു എം.എല്‍.എയുമാണെന്ന് ശശിധരന്‍ എഴുതിവെച്ചിരുന്ന ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് അധ്യാപകന്‍ ആത്മഹത്യക്കുറിപ്പില്‍ തന്റെ പേരെഴുതിവെച്ചതെന്നായിരുന്നു ജയിംസ് മാത്യു എംഎല്‍എയുടെ പ്രതികരണം.

തുടര്‍ന്ന് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ഷാജിയെ ഒന്നാം പ്രതിയാക്കിയും ജയിംസ് മാത്യു എം.എല്‍.യെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.  നേരത്തെ അറസ്റ്റിലായ ചുഴലി സ്വദേശി ഷാജി ഇപ്പോള്‍ റിമാന്‍ഡിലാണ്. സ്‌കൂളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എംഎല്‍എ അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഷാക്കിര്‍ വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി
Keywords: Murder of headmaster: James Mathew to be arrested, Kannur, Suicide, Letter, Police, Conference, High Court of Kerala, Remanded, Kerala.

Post a Comment