Follow KVARTHA on Google news Follow Us!
ad

വീണ്ടും പുലി; ഉറങ്ങാതെ പരുന്തുംപാറ

വീണ്ടും വിളയാട്ടം തുടങ്ങിയ പുലി വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയെ വിറപ്പിക്കുന്നു. വെള്ളിയാഴ്ച പകല്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് Idukki, Kerala, Tiger, College, Malayalam News.
ഇടുക്കി: (www.kvartha.com 27/02/2015) വീണ്ടും വിളയാട്ടം തുടങ്ങിയ പുലി വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയെ വിറപ്പിക്കുന്നു. വെള്ളിയാഴ്ച പകല്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനമായ ആദിത്യ ആര്‍ട്‌സ് കോളേജ് അടച്ചു. 

പരുന്തുംപാറ കൊക്കയുടെ സമീപം വെള്ളം കുടിക്കുന്ന നാല് പുലികളെ കണ്ടതായുള്ള വാര്‍ത്തകളാണ് നാട്ടില്‍ പ്രചരിക്കുന്നത്.അതിനാല്‍ തനിയെ യാത്ര ചെയ്യുവാന്‍ ഭയമാണ് പ്രദേശവാസികള്‍ക്ക്. ആറ് മണിക്ക് ശേഷം വീട് വിട്ട് പുറത്തിറങ്ങുന്നത് ചുരുക്കം. പുലി ജനവാസ മേഖലയില്‍ വിലസി ഭീതിപരത്തിയിട്ടും ജനങ്ങളുടെ ഭയാശങ്ക ഒഴിവാക്കാന്‍ വനം വകുപ്പ് ഇത് വരെ തയ്യാറായിട്ടില്ല.കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ തന്നെ പേടിയാണ് കല്ലാര്‍ പരിസരത്ത് ഒരു സ്വകാര്യ സ്‌കൂളും രണ്ട് സ്വകാര്യ കോളേജുകളും ഉണ്ട്.

 Idukki, Kerala, Tiger, College, Malayalam News.പുലി ഭീതിയില്‍ പരുന്തന്‍ പാറയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു. വിനോദ സഞ്ചാരമേഖലയെ ആശ്രയിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളുടെ കച്ചവടത്തെയും പുലിഭീതി സാരമായി ബാധിച്ചിരിക്കുകയാണ്. ഇവിടത്തെ തേയിലതോട്ടത്തില്‍ പശുവിനെ കൊന്നത് പുലിയാണെന്ന് വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. പുലിയെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Tiger, College, Malayalam News.

Post a Comment