Follow KVARTHA on Google news Follow Us!
ad

സ്പീക്കര്‍ കാര്‍ത്തികേയന്‍ ഗുരുതര നിലയില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍

അര്‍ബുദ ബാധയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരു എച്ച്.സി.ജി ആശുപത്രിയില്‍Bangalore, hospital, Treatment, Doctor, America, New Delhi, National,
ബംഗളൂരു: (www.kvartha.com 27.02.2015) അര്‍ബുദ ബാധയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരു എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില ഗുരുതരം. ആശുപത്രിയിലെ സര്‍ജറി വിഭാഗം ഐ.സി.യുവില്‍ കഴിയുകയാണ് കാര്‍ത്തികേയന്‍.

Bangalore, hospital, Treatment, Doctor, America, New Delhi, National, വ്യാഴാഴ്ച റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനാല്‍ ശസ്ത്രക്രിയ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി റേഡിയോ തെറാപ്പി നടത്തുകയായിരുന്നു.

കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഡെല്‍ഹിയിലും അമേരിക്കയിലും കാര്‍ത്തികേയന്‍ നേരത്തെ ചികിത്സ തേടിയിരുന്നു. നില ഭേദമാകാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 19 നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രിയാണ് എച്ച് സി ജി. അതുകൊണ്ടാണ് അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പരിചരണത്തില്‍ കഴിയവെയാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പത്രപ്രവര്‍ത്തകനു നേരെ വധ ഭീഷണി മുഴക്കിയ ബിജെ.പി. നേതാവിന് 2 വര്‍ഷം തടവ്

Keywords: Kerala speaker unwell, Bangalore, hospital, Treatment, Doctor, America, New Delhi, National.

Post a Comment