Follow KVARTHA on Google news Follow Us!
ad

ജമ്മുകശ്മീരില്‍ ബി ജെ പി- പി ഡി പി സഖ്യം അധികാരത്തിലേക്ക്: സത്യപ്രതിജ്ഞ തിങ്കളാഴ്ച, മോഡി പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന്Chief Minister, Election, Cabinet, Media, National,
ഡെല്‍ഹി: (www.kvartha.com 27.02.2015) നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിത്വത്തിലായിരുന്ന ജമ്മുകശ്മീരില്‍ ബിജെപി - പിഡിപി സഖ്യം അധികാരത്തിലെത്താന്‍ ധാരണ. മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായുള്ള 25 അംഗ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കും.

മുഫ്തി മുഹമ്മദ് സയീദും പ്രധാനമന്ത്രി നരേന്ദ്രമോഡിയും വെള്ളിയാഴ്ച രാവിലെ മോഡിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്  മന്ത്രിസഭാരൂപീകരണം സംബന്ധിച്ച് ധാരണയിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനും മറ്റു ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് മോഡിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പിന്നീട് മുഫ്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വ്യാഴാഴ്ച വൈകിട്ടാണ് മുഫ്തി ഡെല്‍ഹിയിലെത്തിയത്.

Chief Minister, Election, Cabinet, Media, National, ആഭ്യന്തരവും ധനകാര്യവും ഉപമുഖ്യമന്ത്രിസ്ഥാനവും ബിജെപിക്ക് നല്‍കും. നിര്‍മ്മല്‍ സിംഗിനെയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്പീക്കര്‍ പദവിയും പങ്കിട്ടെടുക്കാന്‍ ധാരണയായിട്ടുണ്ട്. അഫ്‌സ്പ പിന്‍വലിക്കുന്നതും കശ്മീരിന്റെ പ്രത്യേകപദവിയും സംബന്ധിച്ച തര്‍ക്കങ്ങളും പരിഹരിച്ചു കഴിഞ്ഞതായി പിഡിപി വക്താവ് അറിയിച്ചു.

ഇതാദ്യമായാണ് ജമ്മുകാശ്മീര്‍ ഭരണത്തില്‍ ബിജെപി സഖ്യകക്ഷിയാകുന്നത്. 87 അംഗ നിയമസഭയില്‍
പിഡിപിക്ക് 28 ഉം ബിജെപിക്ക് 25 ഉം അംഗങ്ങളാണുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
32 ലിറ്റര്‍ മണ്ണെണ്ണയുമായി വ്യാപാരി അറസ്റ്റില്‍
Keywords:  Jammu and Kashmir Government Formation: PDP's Mufti Mohammad Sayeed Meets PM Modi, Chief Minister, Election, Cabinet, Media, National.

Post a Comment