Follow KVARTHA on Google news Follow Us!
ad

ദേശീയതലത്തില്‍ സൗജന്യ ചെക്കപ്പ് ക്യാംപുമായി ഫിയറ്റ്

രാജ്യത്തെ 104 നഗരങ്ങളിലെ 122 ഫിയറ്റ് എക്‌സ്‌ക്ലൂസീവ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ ചെക്കപ്പ് ക്യാംപുമായി ഫിയറ്റ് ഗ്രൂപ്പ് ഓട്ടോമൊബൈല്‍സ് Fiat, Exclusive workshop, Free check up, Automobiles, Camp, Wash, Top, Costumer.
കൊച്ചി: (www.kvartha.com 27/02/2015) രാജ്യത്തെ 104 നഗരങ്ങളിലെ 122 ഫിയറ്റ് എക്‌സ്‌ക്ലൂസീവ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ ചെക്കപ്പ് ക്യാംപുമായി ഫിയറ്റ് ഗ്രൂപ്പ് ഓട്ടോമൊബൈല്‍സ്. ഫെബ്രുവരി 26 മുതല്‍ 28 വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കപ്പെടുന്നത്.

50 പോയിന്റ് ഫ്രീ ചെക്ക് അപ്പിനു പുറമെ സൗജന്യ ടോപ്പ് വാഷും സ്‌പെയര്‍ പാര്‍ട്‌സ്, പണിക്കൂലി എന്നിവയില്‍ വിലക്കിഴിവും ലഭിക്കും. നിലവിലുള്ള ഫിയറ്റ് ഉപഭോക്താക്കളെ ചെക്ക് അപ്പ് ക്യാംപിനെക്കുറിച്ച് അറിയിക്കാന്‍ ടെക്‌സ്റ്റ് മെസ്സേജുകളും ഇമെയിലുകളും വഴി ഫിയറ്റ് എക്‌സ്‌ക്ലൂസിവ് ഡീലര്‍ഷിപ്പ് എക്‌സിക്യൂട്ടിവുമാര്‍ ബന്ധപ്പെടുമെന്ന് ഫിയറ്റ് അധികൃതര്‍ അറിയിച്ചു. ചെക്ക് അപ്പ് ക്യാംപില്‍ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു ബോട്ടില്‍ വിന്‍ഡ്ഷീല്‍ഡ് ലിക്വിഡ് വാഷര്‍ സൗജന്യമായി ലഭിക്കും.
Fiat, Exclusive workshop, Free check up, Automobiles, Camp, Wash, Top, Costumer.

ഹൈസണ്‍ ഓട്ടോസെയ്ല്‍സ് (കൊച്ചി, തൃശൂര്‍, പാലക്കാട്, കുന്നംകുളം), പിനാക്കിള്‍ മോട്ടോര്‍ വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (കൊച്ചി), ദൈവിക് കാര്‍സ് പ്രൈവറ്റ് ലിമിറ്റഡ് (മലപ്പുറം, കൊല്ലം), മോഹന്‍ദാസ് ഓട്ടോകാര്‍സ് പ്രൈവറ്റ് ലിമിറ്റഡ് (തിരുവനന്തപുരം), കെവിആര്‍ മോട്ടോര്‍ കാര്‍സ് ലിമിറ്റഡ് (കോഴിക്കോട്, കണ്ണൂര്‍), മാരിക്കാര്‍ എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (കോട്ടയം) എന്നിവയാണ് കേരളത്തില്‍ സൗജന്യ ചെക്കപ്പ് ലഭ്യമാകുന്ന കേന്ദ്രങ്ങള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Fiat, Exclusive workshop, Free check up, Automobiles, Camp, Wash, Top, Costumer.

Post a Comment