Follow KVARTHA on Google news Follow Us!
ad

അടിമാലി കൂട്ടക്കൊല: റേഞ്ച് ഐ.ജി. സ്ഥലം സന്ദര്‍ശിച്ചു

അടിമാലി ടൗണിലെ ലോഡ്ജില്‍ നടന്ന കൂട്ടക്കൊല കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി എറണാകുളം റേഞ്ച് ഐ.ജി. എം. Idukki, Murder case, Kerala, Investigation, IG, Lodge, Murder.
ഇടുക്കി: (www.kvartha.com 27/02/2015) അടിമാലി ടൗണിലെ ലോഡ്ജില്‍ നടന്ന കൂട്ടക്കൊല കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി എറണാകുളം റേഞ്ച് ഐ.ജി. എം. ആര്‍. അജിത്കുമാര്‍ അടിമാലിയിലെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തിര റിപ്പോര്‍ട് തേടിയതിനെ തുടര്‍ന്നാണ് വെളളിയാഴ്ച ഉച്ചയോടെ ഐ.ജി എത്തിയത്.

അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. തുടര്‍ന്ന് കൂട്ടക്കൊല നടന്ന അടിമാലി രാജധാനി ടൂറിസ്റ്റ് ഹോമിലെത്തി. അന്വേഷണം ഊര്‍ജിതമാണെന്നും വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലന്നും ഐ.ജി. പറഞ്ഞു. ലോക്കല്‍ പോലിസ് തന്നെ സംഭവം തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫെബ്രുവരി 13നായിരുന്നു കുട്ടക്കൊല നടന്നത്.പാറേക്കാട്ടില്‍ കുഞ്ഞുമൂഹമ്മദ്, ഭാര്യ ഐഷ, ഭാര്യാ മാതാവ് നാച്ചി എന്നിവരാണ് ലോഡ്ജില്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാത്തതിനാല്‍ റേഞ്ച് ഐ.ജിയോട് സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ചയാണ് നിര്‍ദേശിച്ചത്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പോലിസ് ഇതിനിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അന്വേഷണത്തിന് യാതൊരു പുരോഗതിയും ഉണ്ടായില്ല. രേഖാചിത്രം കണ്ട് ഇത് ഒരാള്‍ തിരിച്ചറിഞ്ഞതനുസരിച്ച് നെടുമ്പാശേരി വിമാനത്താവളം വഴി പോയവരുടെ പട്ടികയും പോലിസ് പരിശോധിച്ചു. ആലുവ റെയില്‍വേ സ്‌റ്റേഷനിലും പരിശോധന നടത്തി. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ ആക്ഷന്‍കൗണ്‍സില്‍ സമരത്തിലാണ്.
Idukki, Murder case, Kerala, Investigation, IG, Lodge, Murder.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Murder case, Kerala, Investigation, IG, Lodge, Murder.

Post a Comment