Follow KVARTHA on Google news Follow Us!
ad

എയ്ഡ്‌സ് ദിനം ആചരിക്കാന്‍ മാത്രമുള്ളതാണോ?

ലോകം തിങ്കളാഴ്ച ഇരുപത്തിയാറാമത് എയ്ഡ്‌സ് ദിനമായി ആചരിക്കുകയാണ്. എല്ലാവര്‍ഷവും ഡിസംബര്‍ 1 ലോകം എയ്ഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്നതിനായി എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. മാരകമെന്ന് കരുതിപ്പോരുന്ന എയ്ഡ്‌സ് AIDS, World, December 1, Goverment, Organisation, Health, HIV Positive, 2014, 2011, Officer, America, President, Child, Youth
രമ്യ ചെമ്പക്കാട്

(www.kvartha.com 01.12.2014) ലോകം തിങ്കളാഴ്ച ഇരുപത്തിയാറാമത് എയ്ഡ്‌സ് ദിനമായി ആചരിക്കുകയാണ്. എല്ലാവര്‍ഷവും ഡിസംബര്‍ 1 ലോകം എയ്ഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്നതിനായി എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. മാരകമെന്ന് കരുതിപ്പോരുന്ന എയ്ഡ്‌സ് രോഗത്തെക്കുറിച്ച് സമൂഹത്തില്‍ ശരിയായ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും എയ്ഡ്‌സ് ദിനാചരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളും സിവില്‍ സൊസൈറ്റികളും മറ്റു സംഘടനകളുമാണ് എയ്ഡ്‌സ് ദിനം പ്രധാനമായും ആചരിക്കുന്നത്. മറ്റു ലോകാരോഗ്യദിനങ്ങളെപ്പോലെ ഈ ദിനവും പ്രചരിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുന്നതും ലോകാരോഗ്യ സംഘടന തന്നെയാണ്.

എയ്ഡ്‌സ് പകരുന്നതിനുള്ള കാരണങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍, ചികില്‍സ എന്നിവയെക്കുറിച്ച് രാജ്യാന്തരതലത്തില്‍ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ദിവസം. അതാണ് ലോകത്തിനു ഡിസംബര്‍ ഒന്ന്. അതോടൊപ്പം സമൂഹത്തില്‍ നിലവില്‍ എയ്ഡ്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുന്നതിനും ഈ ദിനാചരണത്തിലൂടെ സാധിക്കുന്നുണ്ട്. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് ഞാന്‍ എന്നതിന്റെ സൂചനയായിട്ടാണ് ഈ ദിനത്തില്‍ എല്ലാവരും ചുവന്ന റിബണ്‍ ധരിക്കുന്നത്.

പൂജ്യത്തിലേക്ക് എന്നതാണ് 2011 മുതല്‍ 2015 വരെ ലോകഎയ്ഡ്‌സ് ദിനാചരണവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. 2015 ഓടു കൂടി രോഗത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

എന്താണ് എയ്ഡ്‌സ്?
എച്ച്.ഐ.വി. (ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ് ) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്‌സ്.അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം(Acquired Immune Deficiency Syndrome) (AIDS ) എന്നതിന്റെ ചുരുക്കപേരാണിത്. 1981 ലാണ് എയ്ഡ്‌സ് ലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സ്വവര്‍ഗ്ഗരതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിനു മുന്‍പുതന്നെ ഈ രോഗം കണ്ടു വന്നിരുന്നുവെങ്കിലും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രോഗം പകരുന്നതെങ്ങനെ?
1.എയ്ഡ്‌സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയില്‍ പെടുക.
2.കുത്തി വയ്പ്പ് സൂചികള്‍ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
3.വൈറസ് ഉള്ള രക്തം, രക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍,ശുക്ലം,ഇവ മറ്റൊരാളിലേക്ക് പകരുക
4.വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തത്തില്‍ കൂടിയോ, മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.

എയ്ഡ്‌സ് രോഗാണുക്കള്‍ ശരീരത്തിലുള്ള എല്ലാവര്‍ക്കും ആദ്യമേ അല്ലെങ്കില്‍ ഉടനെ രോഗലക്ഷണങ്ങള്‍ തുടങ്ങുന്നില്ല. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതും എന്നാല്‍ രോഗാണു ശരീരത്തില്‍ ഉള്ളതുമായ അവസ്ഥക്കാണ് രോഗാണുബാധ എന്നുപറയുന്നത്. 50% രോഗാണു ബാധിതര്‍ 10 വര്‍ഷത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും രോഗിയായിത്തീരുകയും ചെയ്യും. 60% പേര്‍ 12-13 വര്‍ഷത്തിനുള്ളിലും 90% പേര്‍ 15-20 വര്‍ഷത്തിനുള്ളിലും രോഗികളാകുന്നു. എന്നാല്‍ രോഗലക്ഷണം ഉള്ളവര്‍ മാത്രമല്ല എയ്ഡ്‌സ് രോഗാണുബാധിതര്‍.

എയ്ഡ്‌സ് ദിനം; അല്‍പം ചരിത്രം
1987 ആഗസ്റ്റിലാണ് എയ്ഡ്‌സ് ദിനം എന്നൊരു ആശയം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ലോകാരോഗ്യസംഘടനയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ജയിംസ് ഡബ്ല്യു ബെന്നും തോമസ് നെട്ടെരും എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായ് ഒരു ദിവസം എന്ന ആശയം എയ്ഡ്‌സ് ആഗോളപരിപാടിയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. ജോനാഥന്‍ മന്നിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അങ്ങനെ 1988 ഡിസംബര്‍ 1 ആദ്യ എയ്ഡ്‌സ് ദിനമായി ആചരിക്കപ്പെട്ടു. 1995 ഓടു കൂടി ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി അംഗീകരിച്ചുകൊണ്ടുള്ള യു എസ് പ്രസിഡന്റിന്റെ ഔദ്യോഗികപ്രഖ്യാപനവുമുണ്ടായി. സാന്‍ഫ്രാന്‍സിസ്‌കോയിലെ മാധ്യമപ്രവര്‍ത്തകനായ ബന്നിന് ഈ ദിവസം ലോകശ്രദ്ധയില്‍ എത്തിക്കുന്നതിന് പെട്ടെന്ന് സാധിച്ചു. 

ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ദിനം പ്രധാനമായും കേന്ദ്രീകരിച്ചത് കുട്ടികളെയും യുവാക്കളെയുമായിരുന്നു. എന്നാല്‍ എല്ലാ പ്രായത്തിലുമുള്ള ജനങ്ങളിലും എച്ച് ഐ വി വൈറസുകള്‍ കാണപ്പെടുന്നുവെന്നത് പലരും ഒരു വിമര്‍ശനമായി ചൂണ്ടികാട്ടിയതോടെ എല്ലാ പ്രായത്തിലുള്ളവരെയും കേന്ദ്രികരിച്ചുള്ള ബോധവല്‍ക്കരണം പിന്നീട് നടന്നു. 1997 മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമായി. 2004- ലായിരുന്നു എയ്ഡ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു സ്വതന്ത്ര സംഘടന നിലവില്‍ വരുന്നത്.

2013 ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 1981- 2012 കാലഘട്ടത്തില്‍ ലോകത്ത് മുപ്പത്തിയാറ് മില്യനിലധികം ജനങ്ങള്‍ എയ്ഡ്‌സ് രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മുപ്പത്തിയഞ്ച് മില്യനിലധികം ജനങ്ങള്‍ എയ്ഡ്‌സ് രോഗബാധിതരാണെന്നും രണ്ട് മില്യനിലധികം ജനങ്ങളില്‍ പ്രതിവര്‍ഷം എയ്ഡ്‌സ് രോഗം കണ്ടെത്തുന്നുണ്ട് ചൂണ്ടി കാട്ടുന്ന കണക്കുകള്‍ ഇതില്‍ രണ്ടു ലക്ഷത്തിനു മുകളിലുള്ളവര്‍ കുട്ടികളാണെന്നും പറയുന്നു.

രാജ്യത്തിന്റെ കണക്കുകള്‍ എടുത്ത് പരിശോധിക്കുകയാണെങ്കില്‍ ആകെയുള്ള എയ്ഡ്‌സ് രോഗികളില്‍ അമ്പത് ശതമാനവും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ്. ഏകദേശം മൂന്നരലക്ഷം എയ്ഡ്‌സ് രോഗികളാണ് ഈ ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കേരളത്തിലെ എച്ച് ഐ വി ബാധിതരുടെ എണ്ണം പൊതുവേ കുറവാണ്

ആഗോളത്തലത്തിലുള്ള എയ്ഡ്‌സ് രോഗികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആദ്യകാലത്തുണ്ടായിരുന്നതിനേക്കാള്‍ എണ്ണത്തില്‍ വലിയ കുറവുകള്‍ വന്നതായി മനസിലാക്കാവുന്നതാണ്. അവബോധം കാര്യക്ഷമമായി ജനങ്ങളിലെത്തുന്നുവെന്നതിന് തെളിവാണ് ഇത്. എന്നാല്‍ എയ്ഡ്‌സിനെതിരെയുള്ള ബോധവല്‍ക്കരണം ഒരു ദിവസത്തില്‍ ഒതുങ്ങേണ്ടതല്ല. ചിട്ടയായ ജീവിത ക്രമങ്ങള്‍ ഓരോരുത്തരും ശീലമാക്കിയാല്‍ എയ്ഡ്‌സ് എന്ന രോഗത്തെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധിക്കും. ഓര്‍ക്കുക, വ്യക്തികളില്‍ അധിഷ്ഠിതമാണ് ലോകം. നമ്മളോരോരുത്തരും നന്നായാല്‍ നമുക്ക് ഈ ലോകത്തെ നേര്‍വഴി നയിക്കാന്‍ സാധിക്കും.

AIDS, World, December 1, Goverment, Organisation, Health, HIV Positive, 2014, 2011, Officer, America, President, Child, Youth, World AIDS Day 2014: This is what HIV looks like

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എയ്ഡ്‌സ് ദിനം: ജില്ലയില്‍ റാലികളും ബോധവത്കരണ പരിപാടികളും

Keywords: AIDS, World, December 1, Goverment, Organisation, Health, HIV Positive, 2014, 2011, Officer, America, President, Child, Youth, World AIDS Day 2014: This is what HIV looks like

Post a Comment