Follow KVARTHA on Google news Follow Us!
ad

ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ മോഡിക്ക് ക്ഷണം

ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി മNew Delhi, Inauguration, Politics, Controversy, Allegation, National,
ഡെല്‍ഹി: (www.kvartha.com 01.12.2014) ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ക്ഷണം. സത്ഭരണം എന്ന വിഷയത്തെ കുറിച്ച് മന്ത്രിസഭയെ അഭിസംബോധന ചെയ്യമെന്നാണ് മണി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.

കേന്ദ്ര സര്‍ക്കാരിന്റെ ആറ് മാസത്തെ ഭരണത്തിനും കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ക്കുമെതിരെ സിപിഎം ഉള്‍പെടെയുള്ള  ഇടത് പാര്‍ട്ടികളുടെ  പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ്, രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സഭയെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചിരിക്കുന്നത്.

726 മെഗാവാട്ട് വൈദ്യുത നിലയത്തിന്റെ രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്യാന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി ത്രിപുരയിലെത്തുന്നുണ്ട്. ഈ അവസരത്തിലാണ് മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ മോഡിയെ ക്ഷണിച്ചത്. നേരത്തെ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഡെല്‍ഹിയിലെത്തിയ അവസരത്തില്‍ മണിക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ വെറും സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നായിരുന്നു അന്ന് ത്രിപുര മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. സിപിഎം പിബി അംഗം കൂടിയായ മണിക് സര്‍ക്കാരിന്റെ നടപടി ത്രിപുരയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സ്വന്തം നടപടിയെ ന്യായീകരിച്ച മണിക് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കയാണ്.
What's wrong in inviting PM Modi, asks Tripura CM Manik Sarkar, New Delhi, Inauguration,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: What's wrong in inviting PM Modi, asks Tripura CM Manik Sarkar, New Delhi, Inauguration, Politics, Controversy, Allegation, National.

Post a Comment