Follow KVARTHA on Google news Follow Us!
ad

ബാര്‍ കോഴ: മാണിക്കെതിരായ വിജിലന്‍സ് റിപോര്‍ട്ട് തിങ്കളാഴ്ച സമര്‍പിക്കും

ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് കെ.എം. മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് Bar issue, Vigilance report, Government, State, High court of Kerala, Submitted, Allegation, K.M. Mani, V.S. Sunilkumar MLA.
കൊച്ചി: (www.kvartha.com 01.12.2014) ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് കെ.എം. മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പിക്കും. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പിക്കുന്നത്. കോഴ ആരോപണം സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ റിപോര്‍ട്ട് സമര്‍പിക്കുന്നത്. 

ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി റിപോര്‍ട്ട് സമര്‍പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അഴിമതി ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നതിനാല്‍ അന്വേഷണം നടത്തുകയോ ആരോപണം സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുകയോ വേണ്ടതുണ്ടെന്ന് പരാമര്‍ശിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം ഏത് ഘട്ടത്തിലെത്തിയെന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പിക്കാനാണ് നിര്‍ദേശിച്ചത്. 

പ്രാഥമികാന്വേഷണ റിപോര്‍ട്ട് ഏഴു ദിവസത്തിനകം സമര്‍പിക്കണമെന്ന സു്രപീം കോടതി ഉത്തരവ് നിലവിലിരിക്കെ ബാര്‍ കോഴ സംഭവത്തില്‍ വിജിലന്‍സിന് 45 ദിവസം അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ്. സുനില്‍കുമാര്‍ ഹരജി നല്‍കിയത്. അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്രയും സമയം അനുവദിച്ചിരിക്കുന്നത്. അന്വേഷണം പരമാവധി വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും ഇത് ഇടയാക്കുമെന്നതിനാല്‍ പ്രാഥമികാന്വേഷണ റിപോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 

ധനകാര്യ മന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം കുറ്റം വെളിപ്പെടുത്തലാണ്. എന്നിട്ടും എഫ്.ഐ.ആര്‍. രെജിസ്റ്റര്‍ ചെയ്യാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യാനും തുടര്‍നടപടിക്കും നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Bar issue, Vigilance report, Government, State, High court of Kerala, Submitted, Allegation,  K.M. Mani, V.S. Sunilkumar MLA.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bar issue, Vigilance report, Government, State, High court of Kerala, Submitted, Allegation,  K.M. Mani, V.S. Sunilkumar MLA.

Post a Comment