Follow KVARTHA on Google news Follow Us!
ad

ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ വിജിലന്‍സ് മരവിപ്പിച്ചു

അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സുരജിന്റെ സ്വത്തുക്കള്‍ വിജിലന്‍സ് Vigilance, Wealth, Sooraj, Stay, Public, Income tax, Central.
കൊച്ചി: (www.kvartha.com 01.12.2014) അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ വിജിലന്‍സ് മരവിപ്പിച്ചു. കേരളത്തിന്റെ വിവിധയിടങ്ങളിലും കര്‍ണാടക, തമിഴ്‌നാട്, ദുബൈ എന്നിവിടങ്ങളിലും സൂരജിന്റെ പേരില്‍ സ്വത്തുണ്ട്. വന്‍കിടകരാറുകാരില്‍ നിന്ന് കോഴവാങ്ങി സമ്പാദിച്ചവയാണിതെന്നാണ് വിജിലന്‍സ് നിഗമനം. കേന്ദ്ര ആദായ നികുതി വകുപ്പും സൂരജിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കോഴിക്കോട് കലക്ടറായിരിക്കെ ജനറല്‍ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതടക്കമുള്ള കേസുകള്‍ സൂരജിനെതിരെയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം എഴുതി തള്ളിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂരജിന്റെ കൈവശമുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യവസായ ഡയറക്ടറായിരിക്കെ കമ്പനികളില്‍ നിന്ന് വന്‍കോഴവാങ്ങിയെന്നും ആരോപണമുണ്ട്.
Vigilance, Wealth, Sooraj, Stay, Public, Income tax, Central.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Vigilance, Wealth, Sooraj, Stay, Public, Income tax, Central.

Post a Comment