Follow KVARTHA on Google news Follow Us!
ad

ലയണല്‍ മെസിക്കു നേരെ കുപ്പിയേറ്‌

സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്കുനേരെ കുപ്പിയേറ്. സ്പാനിഷ് ലീഗില്‍ വലന്‍സിയയ്‌ക്കെതിരായComplaint, Press meet, World,
മാഡ്രിഡ്: (www.kvartha.com 01.12.2014) സൂപ്പര്‍ താരം ലയണല്‍ മെസിക്കു നേരെ കുപ്പിയേറ്‌. സ്പാനിഷ് ലീഗില്‍ വലന്‍സിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിനു നേരെ കുപ്പിയേറ് നടത്തിയത്.

ഇഞ്ചുറി ടൈമില്‍ ബാഴ്‌സയുടെ വിജയഗോള്‍ നേടിയ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിനൊപ്പം ഗോളാഘോഷം നടത്തുന്നതിനിടെയാണ് മെസിയ്ക്കുനേരെ ഗ്യാലറിയില്‍ നിന്നും വെള്ളക്കുപ്പിയെറിഞ്ഞത്. തലയില്‍ കുപ്പികൊണ്ടുള്ള  ഏറേറ്റ  മെസി അല്‍പനേരം ഗ്രൗണ്ടില്‍ തലകുനിച്ചിരുന്നു.

അതിനുശേഷം തല തിരുമ്മുകയും എറിഞ്ഞ കുപ്പിയുമായി റഫറിയുടെ അടുത്തെത്തി പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ സമയം കളയാന്‍ വേണ്ടി മെസി മന:പൂര്‍വം പരാതിയുണ്ടാക്കുകയാണെന്ന് കരുതിയ റഫറി മെസിയ്ക്ക് മഞ്ഞക്കാര്‍ഡ് നല്‍കുകയായിരുന്നു.  കളി അവസാനിച്ചപ്പോള്‍ സ്വന്തം ടീം അംഗങ്ങളെ ആശ്ലേഷിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ മെസി വളരെ അസ്വസ്ഥനായിരുന്നു.

സംഭവത്തെ വലന്‍സിയ ക്ലബ്ബ് മാനേജ്‌മെന്റ് അപലപിച്ചു.  കുറ്റക്കാരനെ കണ്ടെത്തിയാല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും  ആജീവനാന്ത വിലക്ക് ഏര്‍പെടുത്തുമെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Lionel Messi hit by a bottle in Barcelona's late win at Valencia, Complaint, Press meet, World.


Keywords: Lionel Messi hit by a bottle in Barcelona's late win at Valencia, Complaint, Press meet, World.

Post a Comment