Follow KVARTHA on Google news Follow Us!
ad

യു.പിയില്‍ മിശ്ര വിവാഹിതരായ യുവ ദമ്പതികളെ വെട്ടിക്കൊന്നു

പിന്നോക്ക വിഭാഗത്തില്പെട്ട യുവാവിനേയും മുസ്ലീം യുവതിയേയും പട്ടാപ്പകൽ വെട്ടിക്കൊന്നു. യുവതിയുടെ സഹോദരനാണ് HAPUR: A young man belonging to the Scheduled Castes and his Muslim wife were hacked to death in broad daylight in a village of Hapur, Uttar Pradesh, on Saturday - allegedly by the woman's brother - for defying the diktat of the panchayat and staying married
ഹാപുർ (യുപി): (www.kvartha.com 01.12.2014) പിന്നോക്ക വിഭാഗത്തില്പെട്ട യുവാവിനേയും മുസ്ലീം യുവതിയേയും പട്ടാപ്പകൽ വെട്ടിക്കൊന്നു. യുവതിയുടെ സഹോദരനാണ് കൊലപാതകങ്ങൾ നടത്തിയത്. നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടർന്നാണ് കൊലപാതകമെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു.

നാലു മാസങ്ങൾക്ക് മുൻപാണ് 22കാരനായ സോനുവും 21കാരിയായ ദനിഷ്ട ബീഗവും വിവാഹിതരായത്. ഇരുവരും സോനുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഡൽഹിയിൽ നിന്നും 75 കിമീ അകലെയുള്ള ഫത്തേപൂർ ഗ്രാമത്തിലാണ് ഇരട്ടക്കൊല നടന്നത്. അയൽ വാസികളായിരുന്നു സോനുവും ദനിഷ്ടയും.

വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു ദനിഷ്ട സോനുവിനൊപ്പം പോയത്. ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തുവെങ്കിലും സർട്ടിഫിക്കറ്റ് ദമ്പതികളുടെ കൈവശമില്ലെന്ന് പറഞ്ഞ് ദനിഷ്ടയുടെ കുടുംബം നാട്ടുകൂട്ടത്തെ സമീപിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകൂട്ടത്തിന്റെ ഉത്തരവ് പ്രകാരം ദനിഷ്ട സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. ഇതിനിടെ ദനിഷ്ടയുടെ സഹോദരൻ താലിബ് റോഡിലൂടെ നടന്നുവരികയായിരുന്ന സോനുവിനെ വെട്ടി. ഇതുകണ്ട് പാഞ്ഞെത്തിയ ദനിഷ്ടയേയും താലിബ് വെട്ടിക്കൊല്ലുകയായിരുന്നു.
പോലീസ് കേസെടുത്തു. താലിബും ദനിഷ്ടയുടെ മാതാവും പോലീസിൽ കീഴടങ്ങി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
HAPUR:  A young man belonging to the Scheduled Castes and his Muslim wife were hacked to death in broad daylight in a village of Hapur, Uttar Pradesh, on Saturday - allegedly by the woman's brother - for defying the diktat of the panchayat and staying married.

SUMMARY: HAPUR:  A young man belonging to the Scheduled Castes and his Muslim wife were hacked to death in broad daylight in a village of Hapur, Uttar Pradesh, on Saturday - allegedly by the woman's brother - for defying the diktat of the panchayat and staying married.

Post a Comment