Follow KVARTHA on Google news Follow Us!
ad

ട്രെയിനില്‍ ദമ്പതികള്‍ക്ക് മയക്കു മരുന്ന് കലര്‍ത്തിയ കുടിവെള്ളം നല്‍കി വന്‍ കവര്‍ച്ച

ട്രെയിനില്‍ ദമ്പതികള്‍ക്ക് മയക്കു മരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി വന്‍ കവര്‍ച്ച. Train, Gujarat, Gold, theft, Complaint, Police, Case, Kerala,
കായംകുളം: (www.kvartha.com 01.12.2014) ട്രെയിനില്‍ ദമ്പതികള്‍ക്ക് മയക്കു മരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി വന്‍ കവര്‍ച്ച. ഗുജറാത്ത് തിരുനെല്‍വേലി ഹാപ്പ എക്‌സ് പ്രസ് ട്രെയിനില്‍ ഞായറാഴ്ചയാണ് സംഭവം.

കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് ദേവകി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (63), ഭാര്യ ചന്ദ്രിക (53) എന്നിവരുടെ 15 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രാധാകൃഷ്ണന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും ചന്ദ്രികയുടെ അഞ്ചുപവന്റെ മാലയും ഏഴ് പവന്റെ വളകളുമാണ് നഷ്ടപ്പെട്ടത്.

ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ട രാധാകൃഷ്ണനേയും ഭാര്യയേയും  മറ്റ് യാത്രക്കാര്‍ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഗുജറാത്ത് മണിനഗറില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായ രാധാകൃഷ്ണന്‍  ട്രെയിനില്‍ കുടുംബസമേതം നാട്ടിലേക്ക് പുറപ്പെട്ടത്.

ഞായറാഴ്ച രാവിലെ വരെ കുഴപ്പമൊന്നുമില്ലാതിരുന്ന ഇവര്‍ക്ക് സഹയാത്രക്കാരന്‍ നല്‍കിയ വെള്ളം കുടിച്ചതോടെയാണ് ബോധം നഷ്ടമായതെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ഇരുവരും സുഖം പ്രാപിച്ചുവരുന്നു. രാധാകൃഷ്ണന്റെ പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Train, Gujarat, Gold, theft, Complaint,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി ബസ് പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ചില്ല; ബസില്‍ നിന്നിറങ്ങാതെ യാത്രക്കാരന്റെ പ്രതിഷേധം
Keywords: Train, Gujarat, Gold, theft, Complaint, Police, Case, Kerala.

Post a Comment