Follow KVARTHA on Google news Follow Us!
ad

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരിച്ച കേസിൽ വിചാരണാ നടപടികള്‍ക്ക് സ്‌റ്റേ

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരിച്ച കേസിലെ വിചാരണാ നടപടികള്‍ Kerala, News, Kochi, Malabar Cement, Dies, Case, Complaint, Stay, Order, Court
കൊച്ചി:(www.kvartha.com 28.11.2014) മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരിച്ച കേസിലെ വിചാരണാ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തീരുമാനമെടുക്കാത്തതിനെതിരെ ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഇടക്കാല ഉത്തരവ്.

എറണാകുളം സി.ജെ.എം കോടതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കാതെയാണ് സി.ബി.ഐയുടെ കുറ്റപത്രം മജിസ്‌ട്രേറ്റ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. തുടരന്വേഷണ ഹരജിയില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം സി.ജെ.എം കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, News, Kochi, Malabar Cement, Dies, Case, Complaint, Stay, Order, Court

Post a Comment