Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ഗ്രൗണ്ടില്‍ പഞ്ചായത്ത് വക ഫ്ലാറ്റ്; വിതരണം ചെയ്യാനിരിക്കെ നിയമകുരുക്ക്

ത്യശൂര്‍ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഗ്രൗണ്ട് കൈയ്യേറി വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് Kerala, News, Kochi, school, Stay, Ground, Flat, Court, Demolish, Directer, Construction
കൊച്ചി: (www.kvartha.com 28.11.2014) തൃശൂര്‍ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ ഗ്രൗണ്ട് കൈയ്യേറി വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന അനധിക്യത കെട്ടിടത്തില്‍ ഉത്തരവുണ്ടാകും വരെ പ്രവേശിക്കരുതെന്ന് ഹൈക്കോടതി. പഞ്ചായത്ത് ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കുമായി നിര്‍മിക്കുന്ന ഫാള്റ്റുകളാണ് സ്‌കൂള്‍ കോമ്പൗണ്ടിലുള്ളത്. ഇതിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പിക്കേണ്ട അവസാന തിയതി ഇന്നായിരിക്കെയാണ് കോടതി ഉത്തരവ്.

2700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ജില്ലയിലെ ഏറ്റവും നല്ല സ്‌കൂളെന്ന ബഹുമതി നേടിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും എതിര്‍പ്പ് മറികടന്ന് സ്‌കൂളിന്റെ ഗ്രൗണ്ട് കൈയേറി പഞ്ചായത്ത് നിരവധി കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചു. ഭൂരഹിതര്‍ക്കുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് കെട്ടിടം പണിതിട്ടുള്ളത്.

Kerala, News, Kochi, school, Stay, Ground, Flat, Court, Demolish, Directer, Construction
ഗ്രാമപഞ്ചായത്ത് നിര്‍മാണം നടത്തുന്നുണ്ടെഹ്കില്‍ അത് നിര്‍ത്തിവെയ്ക്കാന്‍ ചെറുതുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ വള്ളത്തോള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയത് ഈ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും ഈ ഭൂമി വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ ഉള്ളതല്ലെന്നുമായിരുന്നു. ഗ്രാമപഞ്ചായത്ത് നിര്‍മാണവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, News, Kochi, school, Stay, Ground, Flat, Court, Demolish, Directer, Construction 

Post a Comment