Follow KVARTHA on Google news Follow Us!
ad

ഐഎസ് സംഘാംഗമായ ഇന്ത്യക്കാരന്‍ മുംബൈയില്‍ അറസ്റ്റില്‍

ഐഎസില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവ് മുംബൈയില്‍ അറസ്റ്റില്‍. വെള്ളിയാഴ്ച Iraq, Family, Saudi Arabia, attack, National,
മുംബൈ: (www.kvartha.com 28.11.2014) ഐഎസ് സംഘാംഗമായ ഇന്ത്യക്കാരന്‍ മുംബൈയില്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദ്(23) ഇറാഖില്‍ നിന്നും ഇന്ത്യയിലെത്തിയത്. തിരിച്ചെത്തിയ ഉടന്‍ തന്നെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ശേഷം മജീദിനെതിരെ യുഎപിഎ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

2014 മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര.

ഇറാഖില്‍ വെച്ച് പരിശീലനം നേടിയ ശേഷം സിറിയ, ടര്‍ക്കി എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ സംഘത്തില്‍ മജീദ് ഉള്‍പ്പെട്ടിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. മജീദ് ഉള്‍പെടെ നാല് ഇന്ത്യന്‍ യുവാക്കളാണ് ഐ എസില്‍ ആകൃഷ്ടരായി  ഇറാഖിലേക്ക് പോയത്. 2014  ഓഗസ്റ്റില്‍ മജീദ് കൊല്ലപ്പെട്ടുവെന്ന് വീട്ടുകാര്‍ക്ക് വിവരം  ലഭിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്ത ശേഷം മജീദിനെ ചോദ്യം ചെയ്തപ്പോള്‍ തന്നോടൊപ്പം സംഘടനയില്‍ ചേര്‍ന്ന മൂന്ന് പേരും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

വീട്ടുകാരോട്  സൗദിയില്‍ ജോലി തേടി പോകുകയാണെന്ന്  തെറ്റിദ്ധരിപ്പിച്ചായിരുന്നു മജീദും കൂട്ടുകാരും സൗദിയിലേക്ക് തിരിച്ചത്.  പിന്നീടാണ് ഐഎസില്‍ ചേര്‍ന്ന വിവരം  അറിയുന്നത്. ഇന്റര്‍നെറ്റ് വഴിയാണ് യുവാക്കളെ  ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.ഐ എസിന്റെ പ്രര്‍ത്തനത്തില്‍ മടുത്തതിനെ തുടര്‍ന്നാണ് മജീദ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. ഐ എസില്‍ ചേര്‍ന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മജീദിന്റെ കുടുംബം എന്‍ഐഎ സംഘത്തിന്റെ   നിരീക്ഷണത്തിലായിരുന്നു.

നവംബര്‍ 20 ന് മജീദ് പിതാവ് ഡോ. ഇജാസ് മജീദുമായി  ബന്ധപ്പെട്ട് താന്‍ തുര്‍ക്കിയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. തനിക്ക് സംഘടനയില്‍ നിന്നും മോചനം തേടണമെന്നും അതിനു വേണ്ട സഹായങ്ങള്‍ ചെയ്തുതരണമെന്നും പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പിതാവ് എന്‍.ഐ.എയെ വിവരം അറിയിക്കുകയും  മകനെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന്  മജീദിനെ തിരിച്ചെത്തിക്കാനായി എന്‍ ഐ എ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ മജീദ് ഇന്ത്യയിലെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
Mumbai youth with alleged ISIS links arrested

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

Keywords: Mumbai youth with alleged ISIS links arrested, Iraq, Family, Saudi Arabia, Attack, National.

Post a Comment