Follow KVARTHA on Google news Follow Us!
ad

'വ്യാപാരികളുടെ കടയടപ്പ് സമരം ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ അട്ടിമറിക്കാന്‍'

ഒരു വിഭാഗം വ്യാപാര സംഘടന ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലിനെ Kerala, News, Calicut, GKSF, KVVES, Protest, Season, Patner, Notice
കോഴിക്കോട്:(www.kvartha.com 28.11.2014) ഒരു വിഭാഗം വ്യാപാര സംഘടന ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലിനെ അട്ടിമറിക്കാനാണെന്ന് കേരള വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍.

കഴിഞ്ഞ ഷോപ്പിംഗ് ഫെസ്റ്റിവെലില്‍ സര്‍ക്കാര്‍ പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ഫെസ്റ്റിവെല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. ക്രമക്കേട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണ്. ഇതിനെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമായാണ് ഇപ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വ്യാപാരമേഖല അഭിമുഖീകരിക്കുന്ന വിവിധ വ്യാപാര പ്രശ്‌നങ്ങളായ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെ അനിയന്ത്രിതമായ കടപരിശോധന, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം, വൈദ്യുതി മേഖലയിലെ പ്രതിസന്ധി, വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, ഓംബുഡ്‌സ്മാന്‍ രൂപീകരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് ശബരിമല സീസണ്‍ പോലുള്ള സന്ദര്‍ഭത്തില്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, News, Calicut, GKSF, KVVES, Protest, Season, Patner, Notice

Post a Comment