Follow KVARTHA on Google news Follow Us!
ad

അടിമാലിയില്‍ സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം: 3 പേര്‍ക്ക് പരിക്ക്; പോലീസ് ലാത്തി വിശി

അടിമാലി താലൂക്കാശുപത്രി പരിസരത്ത് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു Idukki, CPM, Congress, Clash, Police, Injured, Hospital, Kerala
ഇടുക്കി: (www.kvartha.com 28.11.2014) അടിമാലി താലൂക്കാശുപത്രി പരിസരത്ത് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ വെളളിയാഴ്ച രാത്രി വൈകിയും തുടര്‍ന്നു. കൂമ്പന്‍പാറ സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ചെരയ്ക്കകുടി നിസാര്‍ (29), ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ അബ്ദുല്‍ റഷീദ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെളളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. മൂന്നാര്‍ ഗവ. കോളജില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയതിനെ ചൊല്ലിയാണ് അടിമാലി താലൂക്കാശുപത്രി പരിസരത്ത് സംഘര്‍ഷം തുടങ്ങിയത്. അക്രമത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പാറത്തോട് സ്വദേശി കുറ്റിയാനിക്കല്‍ ഡിറ്റി ജേക്കബി( 18)ന് പരിക്കേറ്റിരുന്നു. ഇയാളെ വൈകിട്ട് ആറു മണിയോടെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.

വിവരമറിഞ്ഞ് സി.പി.എം  കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രി പരിസരത്ത് തടിച്ചു കൂടിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അടിമാലി എസ് ഐ ഇ.കെ സോള്‍ജിമോന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ ഏഴു മണിയോടെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും ഏറ്റുമുട്ടി.

File Photo
ഇതിനിടെയാണ് നിസാറിന് പരിക്കേറ്റത്. ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും ഇരുവിഭാഗവും ഏറ്റുമുട്ടുകയുമായിരുന്നു. പോലിസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടെ പുറത്തേക്കോടിയ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ അബ്ദുല്‍ റഷീദിനെ സി.പി.എമ്മുകാര്‍ അക്രമിച്ചു. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം നിയന്ത്രണാതീതമായതോടെ മൂന്നാര്‍ സി.ഐ എ. ആര്‍ ഷാനിഖാന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. ഇതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ആശുപത്രി കവാടം ഉപരോധിച്ചു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, CPM, Congress, Clash, Police, Injured, Hospital, Kerala. 

Post a Comment