Follow KVARTHA on Google news Follow Us!
ad

കൊച്ചി മരടില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

എറണാകുളം മരടില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം Kochi, Ernakulam, Police, school, Holidays, Warning, Obituary, Kerala,
കൊച്ചി: (www.kvartha.com 23.10.2014) എറണാകുളം മരടില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. ഐ ഒ സിയുടെ പാചക വാതക ടാങ്കര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടാണ് അപകടം.

അപകടത്തെ തുടര്‍ന്ന് പേട്ടകുണ്ടന്നൂര്‍ പാതയിലെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. മരട് പി എസ് മിഷന്‍ ആശുപത്രിക്ക് സമീപം തൃപ്പൂണിത്തുറയിലേക്ക് പോകുന്ന റോഡിലാണ് അപകടം. ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ഡ്രൈവറുടെ ക്യാബിനും ടാങ്കറും വേര്‍പെട്ടു പോയി. പോലീസും ഗാന്ധിനഗര്‍, കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പാചകവാതകം ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. സമീപത്തെ വീടുകള്‍ക്ക്  ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഇരുമ്പനത്തെ ഐ ഒ സി പ്ലാന്റില്‍ നിന്ന് മറ്റൊരു ടാങ്കറെത്തിച്ച് പാചകവാതകം അതിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ടാങ്കറിലേക്ക് പാചകവാതകം മാറ്റുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്ത് സമീപവാസികളെ മാറ്റിപാര്‍പ്പിച്ചിരിക്കയാണ്. ജില്ലാ കളക്ടറും, സിറ്റി പോലീസ് കമ്മീഷണറും, ഡെപ്യൂട്ടി പോലീസ് കമ്മീഷണറും അപകട വിവരമറിഞ്ഞപ്പോള്‍ തന്നെ എത്തി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.  അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള സെന്റ് മേരീസ് സ്‌കൂളിന് അവധി നല്‍കി. ഒരുമണിക്കൂറിനുള്ളില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Tanker Lorry Overturns in Maradu, Driver Dies, Kochi, Ernakulam, Police,School,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഒളിച്ചോടിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി
Keywords: Tanker Lorry Overturns in Maradu, Driver Dies, Kochi, Ernakulam, Police,School, Holidays, Warning, Obituary, Kerala.

Post a Comment