Follow KVARTHA on Google news Follow Us!
ad

അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്റ് പൗരന്റെ പ്രസംഗത്തിന്റെ റെക്കോര്‍ഡ്‌സ് ഹൈക്കോടതിയില്‍ ഹാജരാക്കി

അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്റ് പൗരന്‍ ജൊനാഥന്‍ ബോര്‍ഡിന്റെ പ്രസംഗത്തിന്റെ ഓഡിയോ കാസറ്റും Arrest, Accused, Police, Court, Kerala
കൊച്ചി: (www.kvartha.com 23.10.2014) അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്റ് പൗരന്‍ ജൊനാഥന്‍ ബോര്‍ഡിന്റെ പ്രസംഗത്തിന്റെ ഓഡിയോ കാസറ്റും മലയാളം പരിഭാഷയും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കി. വിസാ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലന്റ് പൗരന്‍ ജൊനാഥന്‍ ബോര്‍ഡ് സമര്‍പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി ഉബൈദ് പരിഗണിക്കുന്നത്.

തൃശൂര്‍ വലപ്പാട് പോലീസാണ്  ജൊനാഥന്‍ ക്ലോഡിനെ അറസ്റ്റ് ചെയ്തത്. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന പറയപ്പെടുന്ന തളിക്കുളം പത്താംകല്ല് സ്വദേശി സാനോജിന്റെ അനുസ്മരണാര്‍ഥം തൃപ്രയാറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Arrest, Accused, Police, Court, Kerala. 

Post a Comment