Follow KVARTHA on Google news Follow Us!
ad

എംഎസ്എംഇ മന്ത്രാലയത്തിന് ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കറ്റ്

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയത്തിന് ഐഎസ്ഒ 9001: 2008 സ New Delhi, Business, National, ISO 9001 : 2008 Certificate
ന്യൂഡല്‍ഹി: (www.kvartha.com 23.10.2014) കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയത്തിന് ഐഎസ്ഒ 9001: 2008 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര സന്തോഷം പ്രകടിപ്പിച്ചു.

ഐഎസ്ഒ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ യത്‌നിച്ച മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള മാര്‍നിര്‍ദേശങ്ങള്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നല്‍കിയിരുന്നു. ഇതനുസരിച്ച് 2013 ഡിസംബറില്‍ എംഎസ്എംഇ മന്ത്രാലയം ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Business, National, ISO 9001 : 2008 Certificate. 

Post a Comment