Follow KVARTHA on Google news Follow Us!
ad

തീവണ്ടിയിലെ കൊല: പിടിയിലായ പ്രതി പോലീസിനെ വട്ടംകറക്കുന്നു

കണ്ണൂരില്‍ തീവണ്ടിയില്‍ വച്ചു സ്ത്രീയെ കത്തിച്ചുകൊന്ന കേസിലെ പ്രതിയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു Kerala, Thrissur, Murder, Case, Investigates, Police, Accused, Suresh Kannan
തൃശൂര്‍: (www.kvartha.com 31.10.2014) കണ്ണൂരില്‍ തീവണ്ടിയില്‍ വച്ചു സ്ത്രീയെ കത്തിച്ചുകൊന്ന കേസിലെ പ്രതിയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഹാജരാക്കിയ പ്രതി സുരേഷ് കണ്ണനെ ലോക്കല്‍ പോലീസ് കയ്യൊഴിയുന്നത് രണ്ടാംതവണ. തമിഴ്‌നാട് തേനി കാമാക്ഷിപുരം അംബേദ്കര്‍ കോളനിയില്‍ സുരേഷ് കണ്ണന്‍ (25) ആണ് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ വ്യാഴാഴ്ച കീഴടങ്ങിയത്.

വ്യാഴാഴ്ച രാത്രി മുതല്‍ നേരം വെളുക്കുവോളം പ്രതിയെ ചോദ്യം ചെയ്തിട്ടും ഇയാള്‍ കുറ്റക്കാരനാണോയെന്ന് ഉറപ്പിക്കാനാവുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മദ്യലഹരിയില്‍ ഇയാള്‍ സ്ത്രീയെ തീവെച്ചുകൊന്നുവെന്ന് പോലീസിനോട് സമ്മതിച്ചുവെന്നടക്കം പരസ്പരവിരുദ്ധമായ പല കാര്യങ്ങളും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊലപാതകം നടന്നുവെന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം സുരേഷ് കോഴിക്കോട് പോലീസിന്റെയും പിടിയിലായിരുന്നു. അന്നും തെളിവില്ലെന്ന് പറഞ്ഞ് പോലീസ് വിട്ടയക്കുകയാണ് ചെയ്തത്. കസ്റ്റഡിയിലെടുത്തയാള്‍ കുറ്റക്കാരനാണോയെന്നു സംശയാതീതമായി ഉറപ്പിക്കാന്‍ കഴിയാത്തതിനാലും കേസ് സിറ്റി പോലീസിന്റെ അന്വേഷണപരിധിയില്‍ അല്ലാത്തതിനാലും യുവാവിനെ റെയില്‍വേ പോലീസിന് കൈമാറുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് തൃശൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് വെള്ളിയാഴ്ച
വാര്‍ത്താ സമ്മേളനം നടത്തിയത്.

കീഴടങ്ങിയ പ്രതിയെ സിറ്റിപോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന്റെ നിര്‍ദേശാനുസരണം റെയില്‍വേ ഡിവൈ.എസ്.പി പി കെ ശ്രീറാമിന് കൈമാറി. കൊണ്ടോട്ടി വിളയില്‍ ചുള്ളിക്കോട്ട് തരുവക്കാടന്‍ വീട്ടില്‍ ഫാത്വിമ (54)യാണ് കഴിഞ്ഞ 20ന് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഇരുവരും കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ കണ്ടുമുട്ടി മാഹിയിലേക്ക് തീവണ്ടി കയറി. അവിടെ നിന്നും മദ്യം വാങ്ങിയ ഇരുവരും കണ്ണൂരിലെത്തി. തീവണ്ടിയിലിരുന്ന് മദ്യപിക്കുകയും ചെയ്തു. മംഗലാപുരത്തേക്കു പോകാനുള്ള പ്രതിയുടെ നിര്‍ബന്ധത്തിനു ഫാത്വിമ വഴങ്ങിയില്ല. ഇതില്‍  പ്രകോപിതനായ യുവാവു
പെട്രോള്‍ സ്ത്രീയുടെ ശരീരത്തിലൊഴിച്ചു കത്തിക്കുകയായിരുന്നു.

ദേഹത്ത് തീ പടര്‍ന്നതോടെ ഫാത്വിമ അലറിവിളിച്ച് ഫഌറ്റ് ഫോമിലേക്കിറങ്ങി ഓടി. ഗുരുതരമായി പൊള്ളലേറ്റ ഫാത്വിമയെ റെയില്‍വെ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫാത്വിമ മരിച്ചു. സുരേഷ് ഇറങ്ങി ഓടുന്നത് യാത്രക്കാര്‍ കണ്ടിരുന്നു. അന്നു രാത്രി കണ്ണൂരിലെ ബസ് സ്റ്റാന്‍ഡില്‍ കറങ്ങിയ സുരേഷ് പിറ്റേന്ന് കോഴിക്കോടെത്തി രണ്ടുദിവസം താമസിച്ചു.

വിവരങ്ങളറിയാന്‍ കണ്ണൂരിലെത്തി. അതിനിടെ സുരേഷിനെ സംശയിച്ച് കോഴിക്കോട് പോലീസ് പിടികൂടിയിരുന്നെങ്കിലും തെളിവില്ലാതെ വിട്ടയച്ചു. അതിനുശേഷം തൃശൂരിലെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്കറങ്ങി നടന്ന സുരേഷ് പോലീസ് പിടികൂടുമെന്നായപ്പോള്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്. മാനസിക സമര്‍ദം താങ്ങാന്‍ കഴിയാതെയാണ് കീഴടങ്ങിയതെന്നു പ്രതി മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Thrissur, Murder, Case, Investigates, Police, Accused, Suresh Kannan, Fathima's murder; suspected makes trouble for police. 

إرسال تعليق