Follow KVARTHA on Google news Follow Us!
ad

ഇല്ലാത്ത ഗര്‍ഭത്തിനു ചികില്‍സ; ഡോക്ടര്‍ ഒരുലക്ഷവും പലിശയും നല്‍കാന്‍ വിധി

ഗര്‍ഭപാത്രത്തിലെ കുരുക്കള്‍ ഗര്‍ഭമാണെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ അഞ്ചുമാസം ചികില്‍സിച്ച Idukki, Hospital, Doctor, Kerala, Court, Pregnant, Treatment
ഇടുക്കി: (www.kvartha.com 23.10.2014) ഗര്‍ഭപാത്രത്തിലെ കുരുക്കള്‍ ഗര്‍ഭമാണെന്നു തെറ്റിദ്ധരിപ്പിച്ചു യുവതിയെ അഞ്ചുമാസം ചികില്‍സിച്ച താലൂക്ക് ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ ഒരു ലക്ഷം രൂപയും ഈ തുകയ്ക്ക് 2009 മുതലുള്ള ആറ് ശതമാനം പലിശയും കേസ് ചെലവും നല്‍കാന്‍ കോടതി വിധി. കോമ്പയാര്‍ കഞ്ഞിക്കല്‍ പടികത്തില്‍ ജോര്‍ജ് ടൈറ്റസിന്റെ ഭാര്യ സഷേങ്ക നല്‍കിയ പരാതിയിലാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മുന്‍ ഡോക്ടര്‍
Zസുശീലയ്‌ക്കെതിരേ കട്ടപ്പന സബ് കോടതി ജഡ്ജി സി മുജീബുര്‍ റഹ്മാന്‍ വിധി പ്രസ്താവിച്ചത്.

2007 ഡിസംബര്‍ ഒന്നു മുതല്‍ 2008 ഏപ്രില്‍ 17 വരെയാണ് ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സഷേങ്കയെ ഡോക്ടര്‍ ചികില്‍സിച്ചത്. തുടര്‍ന്ന് അഞ്ച് മാസത്തോളം ഗര്‍ഭിണിയാണെന്നു കരുതിയിരുന്ന സഷേങ്ക പ്രസവത്തിനായി തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ ചികില്‍സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രഫസറായ ഡോ. ലിസിയാമ്മ ജോര്‍ജിനെ സമീപിച്ചു. മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോള്‍ സഷേങ്ക ഗര്‍ഭിണിയല്ലെന്നു കണ്ടെത്തുകയും ഗര്‍ഭപാത്രത്തില്‍ കുരുക്കളുണ്ടാകുന്ന പി.സി.ഒ.ഡി. എന്ന രോഗമായിരുന്നെന്നും കണ്ടെത്തി. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനേയും ഡോ. സുശീലയേയും പ്രതിയാക്കി സഷേങ്ക കട്ടപ്പന സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യവെ ഡോ. സുശീല സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായാണ് സഷേങ്കയെ ചികില്‍സിച്ചതെന്നും കോടതി കണ്ടെത്തി. വ്യക്തമായ പരിശോധനകള്‍ നടത്തി ഗര്‍ഭം സ്ഥിരീകരിക്കാതെയാണ് അഞ്ചുമാസം ചികില്‍സിച്ചതെന്നും ഇതു ഡോക്ടറുടെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായി ചികില്‍സിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേസില്‍നിന്ന് ഒഴിവാക്കി. സഷേങ്കയ്ക്കു വേണ്ടി അഭിഭാഷകരായ എന്‍. ജെ ജില്‍സ്, ബൈജു എബ്രഹാം എന്നിവരും സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സിബി സ്‌കറിയ പുളിക്കലും ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Hospital, Doctor, Kerala, Court, Pregnant, Treatment. 

Post a Comment