Follow KVARTHA on Google news Follow Us!
ad

വിവാദ സ്‌കൂള്‍ തുറന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയെന്ന് സര്‍ക്കാര്‍

വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തിലുള്‍പ്പെട്ട കു Kochi, School, Controversy, Kerala, Government, Students
കൊച്ചി: (www.kvartha.com 23.10.2014) വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തിലുള്‍പ്പെട്ട കുടപ്പനക്കുന്ന ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുറക്കാന്‍ അനുവദിച്ചതെന്ന് സര്‍ക്കാര്‍. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും സര്‍ക്കാറിനെ ബാധിക്കുന്നതല്ല. ഡി.പി.ഐയുടെ തീരുമാനം സര്‍ക്കാര്‍ പിന്നീട് പുനഃപരിശോധിക്കുകയായിരുന്നുവെന്ന് സ്‌പെഷല്‍ ഗവ. പ്ലീഡര്‍ ടി.ടി മഹമൂദ് കോടതിയെ അറിയിച്ചു.

അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിച്ച നടപടി ചോദ്യം  ചെയ്ത് പട്ടിക്കൂട്ടിലടച്ച വിദ്യാര്‍ഥിയുടെ മാതാവ് എ സി സിമി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു.

ആറ് മണിക്കൂറോളം ഒരു കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന് പറയുന്ന സംഭവം അധ്യാപകരുടേയോ മറ്റ് കുട്ടികളുടേയോ ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടിയുടെ സഹോദരിയുടെ മൊഴി മാത്രമാണ് ഈ സംഭവത്തിന് അടിസ്ഥാനമായുള്ളത്. ഇത് സംബന്ധിച്ച്് വിശദമായ അന്വേഷണം നടന്നിട്ടില്ല. സ്‌കൂളിന് സമീപത്തെ മറ്റൊരു എയ്ഡഡ് സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞതിനാല്‍ അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ്. തങ്ങളുടെ സ്‌കൂള്‍ പൂട്ടിച്ച് ഈ സ്‌കൂളിലേക്ക് കുട്ടികളെ കൂട്ടാനുള്ള ഗൂഢാലോചനയാണ് പട്ടിക്കൂട്ടില്‍ കുട്ടിയെ അടച്ചുവെന്ന തരത്തില്‍ പ്രചരിപ്പിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ ഹര്‍ജിയിലാണ് മാനേജ്‌മെന്റ് നിലപാടറിയിച്ചത്. അതേ സമയം സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി താല്‍കാലിമായി തടഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, School, Controversy, Kerala, Government, Students, Sontroversial school opened: Govt clarification.  

Post a Comment