Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം കരമനയില്‍ 59,88,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി

തിരുവനന്തപുരം കരമനയില്‍ 59,88,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ അThiruvananthapuram, Arrest, Message, Police, Hindi, Secret, Kerala,
തിരുവനന്തപുരം: (www.kvartha.com 23.10.2014) തിരുവനന്തപുരം കരമനയില്‍ 59,88,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ കരമന എസ്‌ഐ മോഹനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്.

എസ്‌ഐ മോഹനന്  രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. കിളിമാനൂര്‍ സ്വദേശിയും  കരമനയില്‍ 15 വര്‍ഷത്തോളമായി സ്ഥിര താമസക്കാരനുമായ നിസാമുദ്ദീനില്‍ നിന്നുമാണ്  പണം പിടികൂടിയത്. പുകയില ഉല്‍പന്നമായ പാന്‍പരാഗ് ശേഖരവുമായി കരമന ബസ് സ്റ്റാന്‍ഡില്‍ ഒരാള്‍ എത്തുമെന്നായിരുന്നു സന്ദേശം.

നിസാമുദ്ദീനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മധുരയില്‍ നിന്ന് ഹിന്ദി സംസാരിക്കുന്ന ഒരാളാണ് തനിക്ക് പണം കൈമാറിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. തമ്പാനൂരിലേക്ക് പണമെത്തിക്കാനാണ് നിസാമുദ്ദീന് ഹിന്ദിക്കാരന്‍ നല്‍കിയ നിര്‍ദേശം. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് നിസാമുദ്ദീനെ  ചോദ്യം ചെയ്തത്.  ഇയാളെ പിന്നീട് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Thiruvananthapuram, Arrest, Message,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thiruvananthapuram, Arrest, Message, Police, Hindi, Secret, Kerala.

Post a Comment