Follow KVARTHA on Google news Follow Us!
ad

പ്ലസ് ടു: സര്‍ക്കാര്‍ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

പ്ലസ്ടു കേസില്‍ സര്‍ക്കാരിന് വീണ്ടും കനത്ത തിരിച്ചടി. കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെKochi, MLA, Justice, Chief Minister, Oommen Chandy, Kerala,
കൊച്ചി: (www.kvartha.com 01.09.2014) പ്ലസ്ടു കേസില്‍ സര്‍ക്കാരിന് വീണ്ടും കനത്ത തിരിച്ചടി. കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തളളി. പ്രഥമദൃഷ്ട്യാല്‍ തന്നെ സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിയാണെന്നും മറ്റുവിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും പറഞ്ഞ് ഡിവിഷന്‍ ബഞ്ച് അപ്പീലുകള്‍ തള്ളുകയായിരുന്നു. അതേസമയം ഹൈക്കോടതി വിധിയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് സര്‍ക്കാര്‍ അധിക ബാച്ചുകള്‍ അനുവദിച്ച സ്‌കൂളുകളുടെ അനുമതി തടഞ്ഞുകൊണ്ടായിരുന്നു സിംഗിള്‍ ബഞ്ച്  ഇടക്കാല ഉത്തരവിട്ടത്. ഇതിനെതിരെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാകുമെന്ന് കാണിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീലുകളാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്‌കൂളുകളുടെ യോഗ്യത പോലും പരിഗണിക്കാതെയായിരുന്നു സര്‍ക്കാര്‍ അധിക ബാച്ചുകള്‍ അനുവദിച്ചതെന്ന്  ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ജൂലായ് 31ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ദുരൂഹതയുണ്ട്.

എം.എല്‍.എമാരുടെ ശുപാര്‍ശ പരിഗണിച്ചാണ് സ്‌കൂളുകള്‍ അനുവദിച്ചതെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ച ശേഷം അതിനെ കോടതി മുഖേന സാധൂകരിക്കാന്‍ ശ്രമിക്കരുത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് പറഞ്ഞ് കോടതിയെ കുറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Plus two High Court rejects govt appeals, Kochi, MLA, Justice, Chief Minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Plus two High Court rejects govt appeals, Kochi, MLA, Justice, Chief Minister, Oommen Chandy, Kerala.

Post a Comment