Follow KVARTHA on Google news Follow Us!
ad

പാമോലിന്‍ കേസ് ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചാലും നേരിടാന്‍ തയ്യാര്‍

പാമോലിന്‍ കേസ് ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചാലും നേരിടാന്‍ തയാറാണെന്ന് Kozhikode, Supreme Court of India, CBI, LDF, V.S Achuthanandan, Police, Case, Criticism, Kerala,
കോഴിക്കോട്: (www.kvartha.com 01.09.2014) പാമോലിന്‍ കേസ് ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചാലും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന അവസരത്തില്‍ ഇ.കെ നായനാരുടെയും വി.എസ് അച്യുതാനന്ദന്റെയും പോലീസ് പ്രസ്തുത കേസില്‍ അന്വേഷണം നടത്തിയിട്ടും തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നില്ല. മറിച്ച് തന്നെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചതിന് ശേഷമാണ് കേസ് പിന്‍വലിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സുപ്രീംകോടതി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി  വിമര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസോ വിജിലന്‍സോ കേസന്വേഷണം നടത്തിയാല്‍ തെളിവുണ്ടാക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു. അതുകൊണ്ട് അന്വേഷണം സി ബി ഐ പോലുള്ള ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതല്ലേ നല്ലതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Kozhikode, Supreme Court of India, CBI, LDF, V.S Achuthanandan, Police, Case,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഉപ്പളയില്‍ അഞ്ജാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Keywords: Kozhikode, Supreme Court of India, CBI, LDF, V.S Achuthanandan, Police, Case, Criticism, Kerala.

Post a Comment