Follow KVARTHA on Google news Follow Us!
ad

പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമോയില്‍ ഇറക്കുമതി കേസന്വേഷണം മുന്നോട്ടു New Delhi, Supreme Court of India, Oommen Chandy, Chief Minister, V.S Achuthanandan, Police, National,
ഡെല്‍ഹി: (www.kvartha.com 01.09.2014) ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമോയില്‍ ഇറക്കുമതി കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ എന്ന് സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് സുപ്രീംകോടതി നടത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ പോലീസിനോ വിജിലന്‍സിനോ കഴിയുമോ എന്ന സംശയവും  കോടതി  പ്രകടിപ്പിച്ചു. അതുകൊണ്ട്  കേസ് സി.ബി.ഐക്ക് വിടുന്നതല്ലേ നല്ലതെന്നും സുപ്രീംകോടതി  ആരാഞ്ഞു.കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി  മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.

കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്  ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം സംരക്ഷിക്കാനല്ലേ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഏതെങ്കിലും  ഏജന്‍സികളെ ഏല്‍പിച്ചാലും   അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോകണമെന്നില്ല.  കേസ് പിന്‍വലിക്കാനുള്ള  തീരുമാനം കൈകൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് മുഖ്യമന്ത്രിയല്ലേ എന്നും കോടതി ചോദിച്ചു. അത്തരം യോഗം ചേരുമ്പോള്‍ അതില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മാറിനില്‍ക്കേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം തീര്‍പ്പുണ്ടാക്കാനും ജസ്റ്റിസ് ടി.കെ ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിര്‍ദേശിച്ചു.

New Delhi, Supreme Court of India, Oommen Chandy, Chief Minister, V.S Achuthanandan,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍

Keywords: New Delhi, Supreme Court of India, Oommen Chandy, Chief Minister, V.S Achuthanandan, Police, National.

Post a Comment