Follow KVARTHA on Google news Follow Us!
ad

പാകിസ്താനില്‍ വീണ്ടും സൈനിക അട്ടിമറിക്ക് സാധ്യതയെന്ന് റിപോര്‍ട്ട്

പാകിസ്താനില്‍ വീണ്ടും സൈനിക അട്ടിമറിക്ക് സാധ്യതയെന്ന് ര്‍ട്ട്. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ Pakistan, Army, Islamabad, World, Pakistan's army instructs prime minister Sharif to act without violence
ഇസ്ലാമാബാദ്: (www.kvartha.com 01.09.2014) പാകിസ്താനില്‍ വീണ്ടും സൈനിക അട്ടിമറിക്ക് സാധ്യതയെന്ന് ര്‍ട്ട്. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ  രാജി ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്തെങ്ങും അലയടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിഗമനം നടത്തിയിരിക്കുന്നത്. ഇതിനു മുമ്പ് മൂന്നു തവണ പാകിസ്താനില്‍ സൈനിക അട്ടിമറി നടന്നിരുന്നു.  ശെരീഫിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ ം പാകിസ്താന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നാണ് ആരംഭിച്ചത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികളാണ്  പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്.

2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് ശരീഫ്  അധികാരത്തിലെത്തിയതെന്നും അതിനാല്‍ ഉടന്‍ രാജിവെച്ചൊഴിയണമെന്നുമുള്ള  ആവശ്യം ഉന്നയിച്ചാണ് പ്രക്ഷോഭം. മുന്‍ പാക് ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ അധ്യക്ഷനായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ആസാദി മാര്‍ച്ചും താഹിറുല്‍ ഖാദിരിയുടെ പാകിസ്താന്‍ അവാമി തെഹ്രീക്കിന്റെ 'വിപ്‌ളവ മാര്‍ച്ചുമാണ്' സ്വാതന്ത്ര്യ ദിവസം പ്രക്ഷോഭം ആരംഭിച്ചത്.

ലാഹോറില്‍ തുടങ്ങി ഇസ്ലാമാബാദില്‍ ആണ് റാലി സംഗമിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. റാലിക്കിടെ ഇമ്രാന്‍ ഖാന്റെ ജീപ്പിനു നേരെ വെടിവെപ്പ് നടക്കുകയും ജീപ്പ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നവാസ് ശെരീഫിനാണെന്നും ഇമ്രാന്‍ഖാന്‍ പ്രസ്താവന നടത്തിയിരുന്നു.

ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അക്രമാസക്തരായെത്തിയവരുടെ നേര്‍ക്ക് നടന്ന  വെടിവെപ്പില്‍ എട്ടു പേരാണ് മരിച്ചത്. സംഭവത്തില്‍ 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 24 മണിക്കൂറിനകം ശെരീഫ് രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം അഴിച്ചുവിടുമെന്ന് താഹിറുല്‍ ഖാദിരിയുടെ പാകിസ്താന്‍ അവാമി തെഹ്രീക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

ഇതിനു  പിന്നാലെ 25,000 വരുന്ന പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ നീക്കി വടിയും ആയുധങ്ങളുമായെത്തിയ  8,000ത്തോളം പ്രക്ഷോഭകരാണ് ഔദ്യോഗിക വസതിയില്‍ ഇരച്ചുകയറിയത്.  ഒടുവില്‍ പ്രക്ഷോഭകരെ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് പോലീസ് വെടിവെപ്പ് നടത്തിയത്.   മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു. സംഭവത്തില്‍ 79 പോലീസുകാര്‍ക്കും 370ഓളം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. ഖാദിരിയുടെ അനുയായികള്‍ക്കു പുറമെ ഇമ്രാന്‍ ഖാന്റെ അനുയായികളും പ്രകടനത്തില്‍ പങ്കുകൊണ്ടു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക് സൈനിക മേധാവി കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷവും സൈന്യം റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം നവാസ് ശരീഫ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാകിസ്താനിലെ  സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ പ്രക്ഷോഭത്തില്‍  സൈന്യം ഇടപെടാമെന്ന ഉറപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രശ്‌നം അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന പ്രതിപക്ഷ  ആരോപണത്തില്‍  അന്വേഷണം നടത്താന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം  ശരീഫ് രാജിവെക്കാതെ യഥാര്‍ത്ഥ അന്വേഷണം നടക്കില്ലെന്നാണ് ഇരുവിഭാഗക്കാരും പറയുന്നത്. എന്നാല്‍ താന്‍ രാജിവെക്കുന്ന പ്രശ്‌നമേ ഇല്ലെന്ന നിലപാടിലാണ് ശെരീഫ്. അതിനിടെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍
പ്രധാനമന്ത്രി നവാസ് ശരീഫ് ഇസ്ലാമാബാദിലെ വസതിയില്‍ നിന്നും ലാഹോറിലേക്കു മാറിയിട്ടുണ്ട്.  ആക്രമണ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.


Pakistan, Army, Islamabad, World, Pakistan's army instructs prime minister Sharif to act without violence


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Pakistan, Army, Islamabad, World, Pakistan's army instructs prime minister Sharif to act without violence.

Post a Comment