Follow KVARTHA on Google news Follow Us!
ad

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ല: രാജ്‌നാഥ് സിംഗ്

പാകിസ്താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് New Delhi, Pakistan, Conference, Terrorism, Gun attack, National,
ഡെല്‍ഹി: (www.kvartha.com 01.09.2014) പാകിസ്താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല.

പാകിസ്താന്‍ ആഭ്യന്തരമന്ത്രിയുമായി താന്‍ ചര്‍ച്ച നടത്തുമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. സപ്തംബര്‍ അവസാനം സാര്‍ക്ക് സമ്മേളനത്തിനിടെ കാഠ്മണ്ഠുവില്‍ വെച്ച് പാക് ആഭ്യന്തര മന്ത്രിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതിനെയും രാജ്‌നാഥ് ശക്തമായി വിമര്‍ശിച്ചു. ഇന്ത്യ എല്ലാ രാജ്യങ്ങളുമായും സമാധാനപൂര്‍ണമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. അത് തങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഇനിയും പാകിസ്താന്‍  വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെങ്കില്‍ സമാധാനത്തിന്റെ വഴി സ്വീകരിക്കേണ്ട ആവശ്യമില്ല. തിരിച്ചും വെടിവയ്ക്കാന്‍ ബിഎസ്എഫ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു.

No plans to meet Pakistan counterpart during SAARC conference: Rajnath Singh,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: No plans to meet Pakistan counterpart during SAARC conference: Rajnath Singh, New Delhi, Pakistan, Conference, Terrorism, Gun attack, National.

Post a Comment