Follow KVARTHA on Google news Follow Us!
ad

ബലാല്‍സംഗക്കേസ് പ്രതിയുടെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ബലാല്‍സംഗക്കേസില്‍ പ്രതിയായ യുവാവിന്റെ സഹോദരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. യുപിയിലെ Muzaffarnagar, Uttar Pradesh, Crime against women
ലഖ്‌നൗ: (www.kvartha.com 02.09.2014) ബലാല്‍സംഗക്കേസില്‍ പ്രതിയായ യുവാവിന്റെ സഹോദരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. യുപിയിലെ മുസാഫര്‍നഗറിലാണ് സംഭവം. ആഗസ്റ്റ് 25നാണ് യുവാവ് ഗ്രാമത്തിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇതിനെതിരെ ഗ്രാമീണര്‍ കക്രൗളി പോലിസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഞായറാഴ്ച രാത്രിയാണ് ഇയാളുടെ വീട്ടില്‍ അഞ്ചംഗ സംഘം അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് പ്രതിയുടെ 16കാരിയായ സഹോദരിയെ വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുപോയി. സമീപ ഗ്രാമമായ മിര്‍സ തില്ലയിലെ ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. തിങ്കളാഴ്ച മിര്‍സ തില്ലയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരനെ ബലാല്‍സംഗക്കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.
Molestation, Muzaffarnagar, Uttar Pradesh, Crime against women

SUMMARY: Lucknow: A rape accused's sister was kidnapped and gang-raped by five men in Uttar Pradesh's Muzaffarnagar district, police said Tuesday.

Keywords: Molestation, Accused, Muzaffarnagar, Uttar Pradesh, Crime against women

Post a Comment