Follow KVARTHA on Google news Follow Us!
ad

മാതാപിതാക്കള്‍ ഫോണിലൂടെ സംസാരിക്കുന്നത് വിലക്കി: വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

മൊബൈല്‍ ഫോണിലൂടെ തുടര്‍ച്ചയായി സംസാരിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് വി Mangalore, National, Dead, Suicide, Police, Mobile Phone, Akshatha, 16-year-old girl committed suicide
മംഗലാപുരം: (www.kvartha.com 01.09.2014) മൊബൈല്‍ ഫോണിലൂടെ തുടര്‍ച്ചയായി സംസാരിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കങ്കനാടി കേലാരി നീര്‍മാഗ സ്വദേശിനിയും പി.യു.സി വിദ്യാര്‍ത്ഥിനിയുമായ അക്ഷിത (16) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അക്ഷിത രാവിലെ തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഇതിനെ വിലക്കുകയും വഴക്കുപറയുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം.

സഹോദരന്‍ അംബലത്തില്‍ പോയ സമയത്തായിരുന്നു തൂങ്ങിമരിച്ചത്. ഉമേഷ് (ഫോറസ്റ്റ് ഓഫീസര്‍) - കമലാക്ഷി (എഎസ്‌ഐ കദ്രി പോലീസ് സ്‌റ്റേഷന്‍) ദമ്പതിളുടെ മകളാണ്. സംഭവത്തില്‍ കങ്കനാടി റൂറൽ  പോലീസ് കേസെടുത്തു.


Keywords: Mangalore, National, Dead, Suicide, Police, Mobile Phone, Akshatha, 16-year-old girl committed suicide. 

Post a Comment