Follow KVARTHA on Google news Follow Us!
ad

ടൈറ്റാനിയം അഴിമതിയില്‍ പങ്കില്ല: രാജി ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല

ടൈറ്റാനിയം അഴിമതിയില്‍ പങ്കില്ലെന്നും ഏതന്വേഷണം നേരിടാനും Thiruvananthapuram, Minister, Allegation, Vigilance Court, Resignation, K.Muraleedaran, Kunhalikutty, Kerala,
തിരുവനന്തപുരം: (www.kvartha.com 29.08.2014) ടൈറ്റാനിയം അഴിമതിയില്‍ പങ്കില്ലെന്നും ഏതന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അഞ്ചാം പ്രതിയായാണ് രമേശ് ചെന്നിത്തലയെ ഉള്‍പെടുത്തിയിരിക്കുന്നത്.

ഇവരെ കൂടാതെ മന്ത്രി  വി കെ ഇബ്രാഹിം കുഞ്ഞ്  ഉള്‍പ്പെടെ 12 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ്   തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടത്.  ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളുകയായിരുന്നു. ടൈറ്റാനിയം കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞിരുന്നു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രമേശ് ചെന്നിത്തല അന്ന് മന്ത്രിസഭാംഗമായിരുന്നില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തതായും പരാതിക്കാരന്‍ ആരോപിച്ചു.

മുഖ്യമന്ത്രി ഉള്‍പെടെയുള്ള മന്ത്രിമാര്‍ അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കയാണ്. അന്വേഷണം സി ബി ഐക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം രാജി ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്തുണയുമായി കെ മുരളീധരനും കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്  അടക്കമുള്ള നേതാക്കള്‍  രംഗത്തെത്തിയിട്ടുണ്ട്. ചെന്നിത്തലയെ കേസില്‍ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കേസില്‍ അപ്പീലിന് പോകണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ടൈറ്റാനിയം കേസിലെ വിധി അസ്വാഭാവികമാണെന്നും കേസില്‍ ചെന്നിത്തലയുടെ പങ്ക് വ്യക്തമാകുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി .സ്ഥാനമൊഴിയാന്‍ നിന്നാല്‍ ഭരണം നടത്താനാകില്ലെന്ന് പറഞ്ഞ മുരളീധരന്‍ കേസില്‍ അപ്പീലിനു പോകുമെന്നും പറഞ്ഞു.

No role in Titanium case, says Chennithala, Thiruvananthapuram, Minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
17 കാരി ഫാത്വിമത്ത് സുഹറയെ കൊലപ്പെടുത്തിയ ഉമര്‍ ബ്യാരിയെ കാസര്‍കോട്ടെത്തിച്ചു
Keywords: No role in Titanium case, says Chennithala, Thiruvananthapuram, Minister, Allegation, Vigilance Court, Resignation, K.Muraleedaran, Kunhalikutty, Kerala.

Post a Comment